1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2018

സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കമല്‍നാഥ് പണി തുടങ്ങി; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ചത്തീസ്ഗഢിലും വാഗ്ദാനം നടപ്പിലാക്കുമെന്ന് ഭൂപേഷ് ഭാഗെല്‍; കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായി മുന്‍ മുഖ്യന്‍ ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി കമല്‍നാഥ് പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും സഹകരണബാങ്കില്‍ നിന്നും എടുത്ത കടങ്ങളാണ് എഴുതിതള്ളിയത്.

അധികാരത്തിലേറിയാല്‍ പത്തുദിവസത്തിനകം കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. മധ്യപ്രദേശിന് പിന്നാലെ ചത്തീസ്ഗഢിലും തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനപ്രകാരം പത്തു ദിവസത്തിനകം കര്‍ഷകരുടെ മുഴുവന്‍ ബാധ്യതയും എഴുതി തള്ളുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ വ്യക്തമാക്കി.

കൂടാതെ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ താങ്ങുവില ക്വിന്റലിന് 1700ല്‍ നിന്ന് 2500 രൂപയായി ഉയര്‍ത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി സത്യപ്രതിജ്ഞക്ക് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബി.ജൈ.പി സര്‍ക്കാരിന് കീഴില്‍ ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസകരമാവുകയാണ് ചത്തീസ്ഗഢിലെ കോണ്‍ഗ്രസിന്റെ നീക്കം.

അതിനിടെ കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിറസാന്നിദ്ധ്യമായി മുന്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ താരമായി. വളരെ പ്രസന്നനായി പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്ത ചൗഹാന്‍ പുതിയ മുഖ്യമന്ത്രിക്കും കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ഒപ്പം ആഹ്ലാദത്തോടെ കൈചേര്‍ത്ത് പിടിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്തു. മൂന്ന് തവണ മുഖ്യമന്ത്രിയായ ചൗഹാന് ചടങ്ങില്‍ വേണ്ട പ്രാധാന്യം നല്‍കാന്‍ കോണ്‍ഗ്രസും മടികാണിച്ചില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.