1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2017

സ്വന്തം ലേഖകന്‍: രോഗികളെ പരിചരിച്ച് ബോറടിച്ചു, ജര്‍മനിയില്‍ നഴ്‌സ് മരുന്നു കുത്തിവെച്ച് കൊലപ്പെടുത്തിയത് 106 രോഗികളെ. ജര്‍­മ­നി­യിലെ വിവി­ധ ആ­ശു­പ­ത്രി­ക­ളിലായാണ് പുരുഷ ന­ഴ്­സ് മ­രു­ന്ന് കു­ത്തിവ­ച്ച് 106 രോഗികളെ കൊലപ്പെടുത്തിയത്. ജോ­ലി­യി­ലുണ്ടാ­യ വിരസത അകറ്റാനാണ് നഴ്‌സ് രോഗികളെ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

നീല്‍സ് ഹോഗല്‍ എന്ന നാല്‍പ്പത്തിയൊന്ന് വയസുകാരനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. 2015 ല്‍ ഒരു രോഗിയെ മരുന്നുവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് മറ്റൊരു നഴ്‌സ് കണ്ടതോടെയാണ് സംഭവം പുറത്തുവന്നത്. തു­ടര്‍­ന്ന് ഹോ­ഗല്‍ അ­റ­സ്­റ്റ് ചെ­യ്യ­പ്പെ­ടു­ക­യാ­യി­രുന്നുകേ­സില്‍ കോട­തി ഹോഗലിന് കഠി­ന തട­വ് വി­ധി­ക്കു­കയും ചെ­യ്തു. എ­ന്നാല്‍ പൊ­ലീ­സ് സം­ഭ­വ­ത്തില്‍ ന­ടത്തി­യ തു­ടര്‍ അ­ന്വേണ്ടഷ­ണ­ത്തില്‍ ഇയാള്‍ 90 ഓളം രോഗികളെ കൊലപ്പെടുത്തിയതായി കണ്ടെത്തി.

തുടര്‍ന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 1999 2005 കാലഘട്ടത്തിനിടക്ക് 16 കൊലപാതകം കൂടി നടത്തിയതായി കണ്ടെത്തുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലുള്ള തീവ്ര പരിചരണ വിഭാഗത്തില്‍ കിടക്കുന്ന രോഗികളെയാണ് ഹോഗല്‍ പ്രധാനമായും കൊലപ്പെടു­ത്തി­യി­രു­ന്നത്. ഗു­രു­ത­രാ­വ­സ്ഥ­യി­ലുള്ള രോ­ഗിക­ള്‍ക്ക് കൂടുല്‍ പരിചരണം നല്‍കേണ്ടി വരുമ്പോള്‍ മടു­പ്പ് അ­നു­ഭ­വ­പ്പെ­ട്ടി­രു­ന്ന­തായും അതിനാല്‍ താന്‍ അവരെ കൊലപ്പെടുകുയയായിരുന്നു എന്നുമാണ് ഹോഗല്‍ പൊലീസിനോട് പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.