1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 29, 2019

സ്വന്തം ലേഖകന്‍: മധുരരാജ മമ്മൂട്ടിയോടൊപ്പം ആടിപ്പാടി സണ്ണി ലിയോണ്‍; ഐറ്റം ഡാന്‍സിന്റെ ചിത്രങ്ങള്‍ പുറത്ത്. വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജയിലാണ് സണ്ണി മമ്മൂട്ടിയ്‌ക്കൊപ്പം വേഷമിടുന്നത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് രംഗത്താണ് ഇരുവരും ഒന്നിക്കുന്നത്.

എന്നാല്‍ വെറുതെയൊരു ഐറ്റം ഡാന്‍സല്ല, കഥയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഗാനം കൂടിയാണിതെന്ന് സണ്ണി ലിയോണ്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ് എന്നിവര്‍ ഒന്നിച്ച സൂപ്പര്‍ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്.

പീറ്റര്‍ ഹെയ്‌നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. 2009ല്‍ പുറത്തിറങ്ങിയ പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. മധുരരാജയില്‍ പൃഥ്വിരാജില്ലെന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.