1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 16, 2016

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റ് പിന്‍വാങ്ങിയ സിറിയയിലെ മന്‍ബിജ് നഗരത്തില്‍ ആഘോഷം, ശിരോവസ്ത്രം കത്തിച്ച് സ്ത്രീകളും താടിവടിച്ച് പുരുഷന്മാരും. ഐഎസ് ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിച്ചിരുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള നൂറുകണക്കിന് സിറിയന്‍ പൗരന്മാരാണ് മോചിതരായത്. വടക്കന്‍ സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായിരുന്നു മന്‍ബിജ് നഗരം.

അതേസമയം, മറ്റൊരു നഗരമായ അലെപ്പോയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തിലും സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിലും 51 പേര്‍ കൊല്ലപ്പെട്ടു. ഇദ്‌ലിബില്‍ 22പേരും കൊല്ലപ്പെട്ടു. തുര്‍ക്കി അതിര്‍ത്തിയോട് ചേര്‍ന്ന നഗരമായ മന്‍ബിജില്‍ നിന്ന് ഐഎസ് ഭീകരര്‍ പൂര്‍ണമായും പിന്‍വാങ്ങിയതായി അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.

ഐഎസിന് സിറിയയില്‍ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്. 2014 ല്‍ സിറിയന്‍ സൈന്യത്തില്‍നിന്ന് ഐഎസ് പിടിച്ചെടുത്താണ് ഈ നഗരം. ഐഎസ് തടവിലാക്കിയ രണ്ടായിരത്തോളം ആളുകള്‍ മോചിതരായതായാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കൊപ്പം ചില കുറ്റവാളികളും രക്ഷപെട്ടതായാണ് വിവരം.

ഒരു ഐഎസ് ഭീകരന്‍പോലും നഗരത്തില്‍ ശേഷിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഐഎസിന്റെ പിന്മാറ്റം നഗരവാസികള്‍ ആഘോഷപൂര്‍വമാണ് സ്വീകരിച്ചത്. നിര്‍ബന്ധപൂര്‍വം ധരിക്കേണ്ടി വന്ന മേലങ്കി കത്തിച്ച് സ്ത്രീകളും താടി വടിച്ചുനീക്കി പുരുഷന്മാരും ഐഎസ് പിന്മാറ്റം ആഘോഷിച്ചു. ആഘോഷത്തിന്റെ ചിത്രങ്ങള്‍ സമൂഹം മാധ്യമങ്ങള്‍ തരംഗമാകുകയും ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.