1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2016

സ്വന്തം ലേഖകന്‍: വടക്കന്‍ സിറിയയിലെ മന്‍ബിജ് നഗരത്തില്‍നിന്നു 48 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഐഎസിന് അന്ത്യശാസനം. യുഎസ് പിന്തുണയുള്ള സിറിയന്‍ വിമതരാണ് ഈ സമയപരിധിക്കുള്ളില്‍ ലഘു ആയുധങ്ങളുമായി ജിഹാദിസ്റ്റുകള്‍ക്ക് മന്‍ബിജ് വിടാന്‍ അന്ത്യശാസനം നല്‍കിയത്.

യുഎസ് പിന്തുണയുള്ള കുര്‍ദിഷ്, അറബി സഖ്യമായ സിറിയാ ഡെമോക്രാറ്റിക് ഫോഴ്‌സുമായി (എസ്ഡിഎഫ്) സഹകരിച്ചാണു മിലിറ്ററി കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നത്. എസ്ഡിഎഫ് സൈനികര്‍ നഗരം വളഞ്ഞിരിക്കുകയാണ്. ഇതിനിടെ മന്‍ബിജിലും പ്രാന്തത്തിലും യുഎസ് ഈയിടെ നടത്തിയ വ്യോമാക്രമണത്തില്‍ 11 കുട്ടികള്‍ ഉള്‍പ്പെടെ 56 സിവിലിയന്മാര്‍ കൊല്ലപ്പെട്ടതു വന്‍പ്രതിഷേധത്തിനിടയാക്കി.

വ്യോമാക്രമണം നിര്‍ത്തിവയ്ക്കാന്‍ പ്രതിപക്ഷ സിറിയന്‍ ദേശീയ മുന്നണി ആവശ്യപ്പെട്ടു. ചൊവ്വാഴ്ച നടന്ന യുഎസ് വ്യോമാക്രമണത്തിലാണ് 56 പേര്‍ കൊല്ലപ്പെട്ടത്.തലേന്നു നടത്തിയ മറ്റൊരു ആക്രമണത്തില്‍ 21 പേര്‍ക്കു ജീവഹാനി നേരിട്ടു. ചൊവ്വാഴ്ച മന്‍ബിജ് പ്രാന്തത്തിലെ ഗ്രാമത്തില്‍ ആക്രമണം നടത്തിയത് ഫ്രഞ്ചു യുദ്ധവിമാനങ്ങളാണെന്നും തിങ്കളാഴ്ചയാണു യുഎസ് വിമാനങ്ങള്‍ ആക്രമണം നടത്തിയതെന്നും സിറിയന്‍ ഭരണകൂടം പറഞ്ഞു.

ഭീകരര്‍ക്കു പകരം നിരപരാധികളായ സാധാരണക്കാരെ ലക്ഷ്യംവച്ചു ഫ്രഞ്ച്, യുഎസ് സൈന്യം നടത്തുന്ന വ്യോമാക്രമണങ്ങളെ അപലപിച്ച് സിറിയന്‍ സര്‍ക്കാര്‍ പ്രസ്താവന പുറപ്പെടുവിച്ചു. ഇതു സംബന്ധിച്ച് യുഎന്നിനു കത്തയയ്ക്കുകയും ചെയ്തു. അസാദിനെതിരേ പോരാടുന്ന പാശ്ചാത്യപിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും മന്‍ബിജില്‍ നടന്ന വ്യോമാക്രമണത്തെ അപലപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.