1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2019

manohar parrikar, funeral, crisis, goa, BJP, Congress

സ്വന്തം ലേഖകന്‍: മനോഹര്‍ പരീക്കരുടെ മരണത്തിന്റെ ആഘാതം മാറും മുമ്പെ ഗോവയില്‍ ഭരണം പിടിക്കാന്‍ ബിജെപിയും കോണ്‍ഗ്രസും കൊമ്പുകോര്‍ക്കുന്നു; സംസ്ഥാനം ഭരണപ്രതിസന്ധിയിലേക്ക്; പരീക്കര്‍ക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ഇന്നലെ അന്തരിച്ച ഗോവ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കര്‍ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കുന്നു. വൈകിട്ട് പനാജിയിലാണ് സംസ്‌കാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ പനാജിയിലെത്തും.

ഇന്ന് രാവിലെ പഞ്ജിമിലെ ബി.ജെ.പി ഓഫീസിലെത്തിച്ച മനോഹര്‍ പരീക്കറുടെ മൃതദേഹത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും അന്തിമോപചാരം അര്‍പ്പിച്ചു. ശേഷം പൊതുദര്‍ശനത്തിനായി പനാജിയിലെ കലാ അക്കാദമിയിലേക്ക് മാറ്റി. രാഷ്ട്രീയത്തിനതീതമായി ഗോവയിലെ പൊതുസ്വീകാര്യനായിരുന്ന പരീക്കര്‍ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തുന്ന കാഴ്ചയാണ് പനാജിയില്‍.

നാല് മണിയോടെ മൃതദേഹം വിലാപയാത്രയായി മിരാമറിലെ എസ്.എ.പി മൈതാനത്തേക്കെത്തിക്കും. അഞ്ച് മണിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് തുടങ്ങിയ മന്ത്രിമാരും മറ്റ് രാഷ്ട്രീയനേതാക്കളും പരീക്കര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ പനാജിയിലേക്ക് തിരിച്ചു.

രാവിലെ പ്രത്യേക കേന്ദ്ര മന്ത്രിസഭ ചേര്‍ന്ന് പരീക്കര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. രാജ്യത്ത് ഒരു ദിവസത്തെയും സംസ്ഥാനത്ത് ഏഴ് ദിവസത്തെയും ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പാന്‍ക്രിയാസ് അര്‍ബുദം മൂര്‍ഛിച്ച് ഇന്നലെ വൈകീട്ടോടെയായിരുന്നു ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ അന്ത്യം.

മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തിന് തൊട്ടു പിന്നാലെ അടിയന്തര യോഗം വിളിച്ച് ബി.ജെ.പിയും കോണ്‍ഗ്രസും. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കറിന്റെ മരണത്തോടെ പ്രതിസന്ധിയിലായ ഗോവയില്‍ അധികാരം നിലനിര്‍ത്താന്‍ കരുനീക്കങ്ങളുമായി ബി ജെ പി. ഗോവയുടെ പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച തന്നെ നടക്കുമെന്ന് സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ വിനയ് ടെന്‍ഡുല്‍കര്‍ മാധ്യമങ്ങളോടു പറഞ്ഞു.

പരീക്കറുടെ മരണത്തെ തുടര്‍ന്ന് ഗോവയിലെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി സഖ്യകക്ഷികളായ എം ജി പിയും ജി എഫ് പിയുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ വിജയ് ടെന്‍ഡുല്‍കറെ മുഖ്യമന്ത്രിപദത്തിലേക്ക് പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് ഇരുപാര്‍ട്ടികളും സമ്മതിച്ചെന്നാണ് സൂചന.

അതേസമയം തങ്ങള്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ കണ്ടതായും സര്‍ക്കാര്‍ രൂപവത്കരണത്തിനുള്ള അവകാശവാദം ഉന്നയിച്ചതായും കോണ്‍ഗ്രസ് നേതാവ് ചന്ദ്രകാന്ത് കാവ്‌ലേകര്‍ പറഞ്ഞു. സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് അവകാശവാദം ഉന്നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.