1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2015

സ്വന്തം ലേഖകന്‍: സൈന്യവും തീവ്രവാദികളായ ബൊക്കോ ഹറാമും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുന്ന നൈജീരിയയില്‍ കൂട്ട ശവക്കല്ലറ കണ്ടെത്തി. ബൊക്കോ ഹറാം കൈവശം വച്ചിരുന്നതും ഈയടുത്ത് സര്‍ക്കാര്‍ സൈന്യം തിരിച്ചു പിടിക്കുകയും ചെയ്ത ഡമാസക് പട്ടണത്തിലാണ് കൂട്ട ശവക്കല്ലറ കണ്ടെത്തിയത്. എഴുപതോളം ശവശരീരങ്ങള്‍ ശവക്കല്ലറയില്‍ നിന്ന് കണ്ടെടുത്തു. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.

പട്ടണത്തിലെ തിരക്കേറിയ ഒരു പാലത്തിനു ചുവട്ടിലാണ് മൃതദേഹങ്ങള്‍ കൂട്ടമായി മറവു ചെയ്തിരുന്നത്. മൃതദേഹങ്ങളില്‍ ചിലത് വികൃതമാക്കപ്പെട്ടവയായിരുന്നു. ഏതാണ് രണ്ടു മാസം മുമ്പാണ് കൂട്ടക്കൊല നടന്നെതെന്ന് അനുമാനിക്കുന്നതായി കേണല്‍ അസീം ബെര്‍മന്‍ഡോവ അഗൗണ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.

നഗരത്തില്‍ നിന്ന് പുറത്തേക്കുള്ള പ്രധാന പാതകളില്‍ ഒന്നിലുള്ള പാലത്തിന്റെ അടിയില്‍ ചിതറിയിട്ട നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ചിലരെ തലയറുത്തും മറ്റു ചിലരെ വെടിവച്ചുമാണ് കൊലപ്പെടുത്തിയതെന്ന് കേണല്‍ മധ്യമങ്ങളോട് പറഞ്ഞു. ചിലരുടെ ശരീരം ഒരിടത്തും തല മറ്റൊരിടത്തുമായിരുന്നു കിടന്നിരുന്നത്. പ്രദേശമാകെ പുഴുക്കളുടെ ഒരു കോളനി പോലെയായി മാറിയിരുന്നതായും കേണല്‍ വെളിപ്പെടുത്തി.

ബൊക്കോ ഹറാം പട്ടണം പിടിച്ചെടുത്ത സമയത്ത് കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളാണ് ശവക്കല്ലറയില്‍ എന്നാണ് പ്രാഥമിക നിയമനം. നൈജറിന്റേയും ഛാഡിന്റേയും സമ്യുക്ത സേനകള്‍ ചേര്‍ന്ന് മാര്‍ച്ച് 8 നാണ് ഡമാസക് പട്ടണം ബൊക്കോ ഹറാം തീവ്രവാദികളില്‍ നിന്ന് തിരിച്ചു പിടിച്ചത്. നൈജീരിയ, നൈജര്‍ അതിര്‍ത്തിയിലുള്ള ബൊക്കോ ഹറാം ക്യാമ്പുകള്‍ തുടച്ചു നീക്കുന്നതിന്റെ ഭാഗമായുള്ള ആക്രമണം തുടരുകയാണ്.

വടക്കു കിഴക്കന്‍ നൈജീരിയില്‍ സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റിന്റെ മാതൃകയില്‍ ഇസ്ലാമിക് ഖലീഫേറ്റ് ഭരണം സ്ഥാപിക്കാന്‍ തുനിഞ്ഞിറങ്ങിയ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം വിവിധ ആക്രമണങ്ങളിലായി ഇതുവരെ ആയിരക്കണക്കിന് പേരെ കൊന്നൊടുക്കിയതായാണ് കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.