1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 13, 2016

സ്വന്തം ലേഖകന്‍: മാത്യു കൊടുങ്കാറ്റ്, അമേരിക്കയുടെ നഷ്ടം ആയിരം കോടി ഡോളര്‍, മരിച്ചവരുടെ എണ്ണം 34 ആയി. അമേരിക്കയുടെ കിഴക്കന്‍ തീരത്ത് വ്യാപക നാശം വരുത്തിയ മാത്യു കൊടുങ്കാറ്റില്‍ മരിച്ചവരില്‍ 17 പേരും നോര്‍ത്ത് കരോളൈനയില്‍ നിന്നുള്ളവരാണ്.

കൊടുങ്കാറ്റില്‍ കെട്ടിടങ്ങള്‍ തകര്‍ന്നും ബിസിനസ് നശിച്ചും മറ്റും ഉണ്ടായിട്ടുള്ള നഷ്ടം ആയിരംകോടി ഡോളറിന് അടുത്തുവരുമെന്നു ഗോള്‍ഡ്മാന്‍ സാക്‌സ് കണക്കാക്കുന്നു. ഇതില്‍ 600 കോടി ഡോളറിന്റെ നഷ്ടം ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നികത്തും.

ഫ്‌ളോറിഡ, നോര്‍ത്ത് കരോളൈന,സൗത്ത് കരോളൈന, വിര്‍ജിനിയാ, ജോര്‍ജിയ സംസ്ഥാനങ്ങളില്‍ മാത്യു നാശം വിതച്ചു. കനത്തമഴയും വെള്ളപ്പൊക്കവും ഉണ്ടായി. ഇനിയും ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ മാത്യു കൊടുങ്കാറ്റിനെത്തുടര്‍ന്ന് ആയിരത്തോളം പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്.

ഇവിടെ കോളറ തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പടരുന്നതായും റിപ്പോര്‍ട്ടണ്ട്. ഹെയ്തിക്കു പുറമേ, ക്യൂബ, ഡോമിനിക്കന്‍ റിപ്പബ്‌ളിക്, ബഹാമാസ് എന്നീ രാജ്യങ്ങളിലും മാത്യു കൊടുങ്കാറ്റില്‍ കനത്ത നാശനഷ്ടമുണ്ടായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.