1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 19, 2017

സ്വന്തം ലേഖകന്‍: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി ജീവനക്കാരുടെ കുറഞ്ഞ വേതനം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനമായി. സ്വകാര്യ ആശുപത്രികള്‍, ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിങ് സെന്ററുകള്‍, എക്‌സ്‌റേ യൂനിറ്റുകള്‍, ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്കുള്ള കുറഞ്ഞ വേതനം സംബന്ധിച്ചാണ് സര്‍ക്കാര്‍ പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്.

ജീവനക്കാരെ എട്ട് ഗ്രൂപ്പുകളായി തിരിച്ചാണ് വേതനം നിശ്ചയിച്ചിരിക്കുന്നത്. ആശുപത്രികളെ കിടത്തി ചികിത്സിക്കുന്നവയെന്നും കിടക്കകളുടെ എണ്ണം അനുസരിച്ചും തരംതിരിച്ചിട്ടുണ്ട്. നഴ്‌സസ് മാനേജര്‍മാര്‍ക്ക് 22,650, നഴ്‌സിങ് സൂപ്രണ്ട് 22,090, അസി. നഴ്‌സിങ് സൂപ്രണ്ട് 21,550, ഹെഡ് നഴ്‌സ് 21,020, ട്യൂട്ടര്‍ നഴ്‌സ്/ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ 20,550, സ്റ്റാഫ് നഴ്‌സ് 20,000, എ.എന്‍.എം ഗ്രേഡ് ഒന്ന് 18,570, എ.എന്‍.എം ഗ്രേഡ് രണ്ട് 17,680 എന്നിങ്ങനെയാണ് നഴ്‌സിങ് വിഭാഗത്തിന്റെ അടിസ്ഥാന ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന തീയതി മുതല്‍ രണ്ടു മാസം തികയുന്ന തീയതിക്കോ അതിനു ശേഷമോ നിര്‍ദേശങ്ങള്‍ സ്വീകരിക്കും. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇവ അഡീഷനല്‍ ചീഫ് സെക്രട്ടറി, തൊഴിലും നൈപുണ്യവും (ഇ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ സമര്‍പ്പിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.