1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: പതിനെട്ട് വര്‍ഷത്തിനിടെ ഒരിക്കല്‍പോലും തനിക്ക് അവധിക്കാലം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡിസ്‌കവറി ചാനലിന്റെ പ്രശസ്തമായ ‘മാന്‍ വേഴ്‌സസ് വൈല്‍ഡ്’ എന്ന പരിപാടിയിലാണ് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തല്‍. അവതാരകനായ സാഹസിക സഞ്ചാരി ബിയര്‍ ഗ്രില്‍സിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇത്തവണത്തെ അനുഭവം ഒരു അവധിക്കാലത്തേത് ആണെന്ന് കരുതിയാല്‍ 18 വര്‍ഷത്തിനിടെ തനിക്ക് അവധിക്കാലം ആദ്യമായാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനത്തെത്തുമെന്ന് സ്വപ്‌നം കണ്ടിരുന്നുവോയെന്ന ചോദ്യത്തിന് രാജ്യത്തിന്റെ വികസനം മാത്രമാണ് സ്വപ്‌നം കണ്ടിരുന്നതെന്ന് അദ്ദേഹം മറുപടി നല്‍കി. ‘ഒരു സംസ്ഥാന മുഖ്യമന്ത്രി ആയിരുന്നു ആദ്യം. 13 വര്‍ഷം മുഖ്യമന്ത്രിയായി പ്രവര്‍ത്തിച്ചു. ഒരു പുതിയ യാത്രയുടെ തുടക്കമായിരുന്നു അത്. പിന്നീട് താന്‍ ഈ ജോലി ചെയ്യേണ്ടതുണ്ടെന്ന് എന്റെ രാജ്യം തീരുമാനിച്ചു. അതിനാല്‍ അഞ്ച് വര്‍ഷമായി ഈ ജോലി ചെയ്യുന്നു’ പ്രധാനമന്ത്രി പറഞ്ഞു

ഴയും തണുപ്പും കൂസാതെ, കൊടുംകാട്ടില്‍ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോര്‍ബെറ്റ് ദേശീയപാര്‍ക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുള്‍പ്പെടെയുള്ളവര്‍ ഈ ഷോയില്‍ അതിഥികളായെത്തിയിട്ടുണ്ട്. പ്രകൃതിയോടിണങ്ങി ജീവിച്ചതിന്റെ അനുഭവവും വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതകളും മോദി പങ്കുവച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല