1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് 4,343 കോടി രൂപ. മുംബൈയിലെ മാധ്യമ പ്രവര്‍ത്തകന്‍ അനില്‍ ഗല്‍ഗലി നല്‍കിയ വിവരാവകാശ നിയമ പ്രകാരമുള്ള അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് പരസ്യങ്ങള്‍ക്കായി മാത്രം കേന്ദ്ര സര്‍ക്കാര്‍ മുടക്കിയ പണത്തിന്റെ കണക്കുകളുള്ളത്.

2014 ജൂണ്‍ മുതല്‍ 2015 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 953 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി സര്‍ക്കാര്‍ പൊടിച്ചത്. 20152016 വര്‍ഷത്തില്‍ 1,171 രൂപയാണ് പരസ്യത്തിനായി മുടക്കിയത്. തൊട്ടടുത്ത വര്‍ഷം 1,263 കോടിയും 20172018ല്‍ 955 കോടി രൂപയും പരസ്യങ്ങള്‍ക്കായി മാത്രം ധൂര്‍ത്തടിച്ചുകഴിഞ്ഞു.

പത്രങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്കായാണ് തുക കൂടുതലും ചെലവിട്ടിരിക്കുന്നത്. സാധാരണ ചെലവിടുന്നതിലും അപ്പുറമാണ് മോദി സര്‍ക്കാറിന്റെ ധൂര്‍ത്ത്. ഇക്കാര്യം അനില്‍ ഗല്‍ഗലി ചൂണ്ടിക്കാണിക്കുകയും ചെയ്തു. സംഭവം സമൂഹ മാധ്യമങ്ങളില്‍ വൈറലായെങ്കിലും സര്‍ക്കാര്‍ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.