1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2017

സ്വന്തം ലേഖകന്‍: 1961 ല്‍ നെഹ്‌റു തറക്കല്ലിട്ട ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഡാം മോദി സെപ്റ്റംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കും. 1961 ല്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശിലാസ്ഥാപനം നടത്തിയ സര്‍ദാര്‍ സരോവര്‍ ഡാമാണ് 56 വര്‍ഷങ്ങള്‍ക്ക് ശേഷം നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്തംബര്‍ 17 ന് രാഷ്ട്രത്തിന് സമര്‍പ്പിക്കുന്നത്. നര്‍മദ കണ്‍ട്രോള്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം അടച്ചിട്ട ഡാമിലെ 30 ഗേറ്റുകള്‍ തുറന്നു കൊണ്ടായിരിക്കും പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി അറിയിച്ചു.

സര്‍ദാര്‍ സരോവര്‍ പദ്ധതി ഇത്ര അനന്തമായി വൈകാന്‍ കാരണം കോണ്‍ഗ്രസായിരുന്നുവെന്നും വിജയ് റുപാണി കുറ്റപ്പെടുത്തുന്നു. ഡാമില്‍ ഗേറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതി ഏഴ് വര്‍ഷത്തോളം യുപിഎ സര്‍ക്കാര്‍ തടഞ്ഞു വച്ചു. പിന്നീട് 2014ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയപ്പോള്‍ വെറും 17 ദിവസം കൊണ്ടാണ് ഈ അനുമതി ലഭിച്ചത്. കഴിഞ്ഞ ജൂണ്‍ 16നാണ് സര്‍ദാര്‍ സരോവര്‍ ഡാമിന്റെ 30 ഗേറ്റുകള്‍ അടയ്ക്കുവാന്‍ നര്‍മദാ കണ്‍ട്രോള്‍ അതോറിറ്റി നിര്‍ദേശിച്ചത്.

അന്നു മുതല്‍ ജലം പുറത്തു പോവാത്ത രീതിയില്‍ ഡാമിന്റെ ഗേറ്റുകള്‍ അടഞ്ഞു കിടക്കുകയാണ്. ഗേറ്റുകള്‍ അടച്ച ശേഷം ഡാമിലെ ജലനിരപ്പ് 138 മീറ്ററായി ഉയര്‍ന്നു. സംഭരണശേഷി 4.73 മില്ല്യണ്‍ ക്യൂബിക് മീറ്ററായി വര്‍ധിക്കുകയും ചെയ്തു. നേരത്തെയിത് 1.27 മില്ല്യണ്‍ ക്യൂബിക് മീറ്ററായിരുന്നു. പദ്ധതി പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നതോടെ 18 ലക്ഷം ഹെക്ടര്‍ ഭൂമിയിലേക്ക് നര്‍മദ നദിയില്‍ നിന്നുള്ള ജലമെത്തിക്കാന്‍ സാധിക്കും. ഗുജറാത്തിലെ 9000 ഗ്രാമങ്ങളിലേക്ക് ഡാമില്‍ നിന്നുള്ള ജലം കനാലുകളിലൂടെ ഒഴുകിയെത്തും.

2014ല്‍ അനുമതി ലഭിച്ച ശേഷവും ഡാമില്‍ നിന്നുള്ള ജലപ്രവാഹം നിയന്ത്രിക്കുന്ന ഗേറ്റുകള്‍ സ്ഥാപിക്കാന്‍ മൂന്ന് വര്‍ഷത്തോളം വേണ്ടി വന്നുവെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. 450 ടണ്‍ ഭാരം വരുന്ന ഈ ഗേറ്റുകള്‍ പൂര്‍ണമായി തുറക്കാന്‍ ഒരു മണിക്കൂറോളം സമയമെടുക്കും. 1.2 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡാമിന്റെ ആഴം 163 മീറ്ററാണ്. ഇതുവരെയായി 4141 കോടി യൂണിറ്റ് വൈദ്യുതിയാണ് സര്‍ദാര്‍ സരോവര്‍ ഡാമില്‍ നിന്ന് ഉദ്പാദിപ്പിച്ചത്.

8,000 കോടി രൂപ ചിലവുള്ള പദ്ധതിയില്‍ നിന്ന് 16,000 കോടി രൂപയുടെ വൈദ്യുതി ഇതിനോടകം ഉത്പ്പാദിപ്പിച്ചിട്ടുണ്ട്. രാജസ്ഥാനിലെ മരുഭൂമിയോട് ചേര്‍ന്ന ജില്ലകളായ ബാര്‍മറിയിലേയും ജലോറിയിലേയും 2,46,000 ഏക്കര്‍ ഭൂമിയിലേക്ക് നര്‍മദാ പദ്ധതിയില്‍ നിന്നുള്ള ജലം കനാല്‍ വഴിയെത്തിക്കാന്‍ സാധിക്കും. മഹാരാഷ്ട്രയിലെ ആദിവാസി മേഖലകളിലേക്കും ജലമെത്തിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഗുജറാത്തിലെ 131 പട്ടണങ്ങളിലേക്കും 9633 ഗ്രാമങ്ങളിലും കുടിവെള്ളമെത്തിക്കാനും പദ്ധതി ഉപകരിക്കും.

നിര്‍മ്മാണത്തിന് ഉപയോഗിച്ച കോണ്‍ക്രീറ്റിന്റെ അളവ് വച്ചു നോക്കിയാല്‍ സര്‍ദാര്‍ സരോവര്‍ ഡാമാണ് ലോകത്തെ ഏറ്റവും വലിയ ഡാമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലെ ഗ്രാന്‍ഡ് കോളീ ഡാമാണ് ലോകത്തെ ഏറ്റവും വലിയ ഡാം. 1961ല്‍ തറക്കല്ലിട്ടെങ്കിലും നിരവധി കാരണങ്ങളാല്‍ സര്‍ദാര്‍ സരോവര്‍ പദ്ധതി നീണ്ടു പോകുകയായിരുന്നു. ഡാം നിര്‍മ്മിക്കുന്നതിനെതിരെ മേധാ പട്ക്കറുടെ നേതൃത്വത്തില്‍ നര്‍മദാ ബച്ചാവോ ആന്തോളന്‍ എന്ന പേരില്‍ സമവും നിയമപോരാട്ടവും നടത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.