1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 18, 2018

സ്വന്തം ലേഖകന്‍: മുംബൈ ആശുപത്രിയിലെ തീപിടിത്തം: മരണം ആറായി; മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും; നൂറിലേറെ പേര്‍ക്ക് പരിക്ക്. മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. ഇതുവരെ 140 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 106 പേര്‍ക്ക് പൊള്ളലേറ്റു.

മുംബൈയിലെ അന്ധേരിയില്‍ ഇ.എസ്.ഐ.സി കാംഗര്‍ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. 10 അഗ്‌നിശമന യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണവും വ്യക്തമായിട്ടില്ല.

ആശുപത്രി കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഏണികള്‍ ഉപയോഗിച്ചാണ് രോഗികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തിയത്. പരുക്കേറ്റവരെ മുംബൈയിലെ കൂപ്പര്‍, സെവന്‍ ഹില്‍സ്, ഹോളി സ്പിരിറ്റ്, ട്രോമാ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. തിരക്കേറിയ അന്ധേരിയിലുണ്ടായ രക്ഷാനടപടികള്‍ വടക്കു–പടിഞ്ഞാറന്‍, കിഴക്കന്‍ മുംബൈയ്ക്കു മധ്യേയുള്ള ഗതാഗതത്തെ ബാധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.