1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 15, 2017

സ്വന്തം ലേഖകന്‍: മ്യാന്മറില്‍ റോഹിങ്ക്യകള്‍ക്ക് എതിരെ നടന്നത് ചരിത്രത്തിലെ കൊടും ക്രൂരതയെന്ന് ഡോക്‌ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് (മെഡിസിന്‍സ് സാന്‍സ് ഫ്രണ്ടിയേഴ്‌സ്, എം.എസ്.എഫ്), ഒരു മാസത്തിനകം കൊന്നു തള്ളിയത് 6700 റോഹിങ്ക്യകളെയെന്ന് വെളിപ്പെടുത്തല്‍. മ്യാന്മറിലെ രാഖൈന്‍ മേഖലയില്‍ സൈനിക അട്ടിമറി നടന്ന് ഒരു മാസത്തിനകംതന്നെ 6700 റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായി പറയുന്ന റിപ്പോര്‍ട്ട് മ്യാന്മര്‍ സൈന്യത്തിന്റെ ഔദ്യോഗിക കണക്കുകള്‍ തള്ളിക്കളയുന്നു.

വെടിവെച്ചും വീടുകള്‍ക്ക് തീകൊളുത്തിയും ക്രൂരമായി പീഡിപ്പിച്ചും സൈന്യം കൊലപ്പെടുത്തിയത് ആയിരക്കണക്കിന് പേരെയെന്നും എം.എസ്.എഫ് റിപ്പോര്‍ട്ട്. ഇവരില്‍ 69 ശതമാനവും കൊല്ലപ്പെട്ടത് വെടിവെപ്പിലാണ്. ഒമ്പതുശതമാനംപേര്‍ തീയില്‍ കത്തിക്കരിഞ്ഞും അഞ്ചുശതമാനത്തോളം പേര്‍ കൊടുംപീഡനമേറ്റുമാണ്‌ െകാല്ലപ്പെട്ടതെന്ന് എം.എസ്.എഫ് ചൂണ്ടിക്കാട്ടുന്നു.

അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളും മരിച്ചവരിലുള്‍പ്പെടുന്നു.കലാപത്തെതുടര്‍ന്ന് മേഖലയില്‍ നിന്ന് പലായനം ചെയ്ത ആറുലക്ഷത്തില്‍പരം ആളുകളില്‍ നിന്നാണ് എം.എസ്.എഫ് വിവരങ്ങള്‍ ശേഖരിച്ചത്. ഇവരില്‍ കൂടുതല്‍േപരും ഇപ്പോള്‍ കഴിയുന്നത് ബംഗ്ലാദേശിലെ പരിമിത സൗകര്യങ്ങള്‍ മാത്രമുള്ള അഭയാര്‍ഥി ക്യാമ്പുകളിലാണ്. റോഹിങ്ക്യകള്‍ക്കെതിരായ സൈനിക നീക്കം തുടങ്ങിയ ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 24 വരെയുള്ള കണക്കാണ് എം.എസ്.എഫ് പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.