1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2015

സ്വന്തം ലേഖകന്‍: രണ്ടാം ലോക മഹായുദ്ധത്തില്‍ കാണാതായ നാസികളുടെ സ്വര്‍ണ തീവണ്ടി കണ്ടെത്തി. ലോക യുദ്ധകാലത്ത് ജര്‍മ്മനി പരാജയത്തിന്റെ വക്കിലെത്തിയപ്പോള്‍ അപ്രത്യക്ഷമായ സ്വര്‍ണ തീവണ്ടിയാണ് വീണ്ടും കണ്ടെത്തിയതായി നിധിവേട്ടക്കാരായ രണ്ട് യുവാക്കള്‍ അവകാശപ്പെട്ടത്.
ഹംഗറിയിലെ ജൂതന്മാരില്‍ നിന്ന് കവര്‍ന്നെടുത്ത 300 ടണ്‍ സ്വര്‍ണ്ണ ഉരുപ്പടികളും വെള്ളിപ്പാത്രങ്ങളും അമൂല്യചിത്രങ്ങളുമൊക്കെ നിറച്ചതായിരുന്നു തീവണ്ടി.

മൊത്തം 20 കോടി ഡോളറിന്റെ (ഏതാണ്ട് 1310 കോടിയോളം രൂപ) മൂല്യം വരുന്ന മുതലാണ് തീവണ്ടിയില്‍ ഉണ്ടായിരുന്നതെന്നാണ് കരുതപ്പെടുന്നത്. ട്രെയിന്‍ കണ്ടെത്തിയ വിവരം യുവാക്കള്‍ ഒരു നിയമസ്ഥാപനത്തെ അറിയിക്കുകയായിരുന്നു. ട്രെയിനിലെ നിധിയുടെ പത്തുശതമാനം വേണമെന്നാണ് ആവശ്യം. ഉറപ്പ് നല്‍കിയാലേ ട്രെയിന്‍ എവിടെയാണെന്ന് വെളിപ്പെടുത്തുകയുള്ളു എന്നും അറിയിപ്പില്‍ പറയുന്നു.

കിഴക്കന്‍ ജര്‍മ്മനിയിലെ ബ്രെസ്‌ലോ നഗരത്തിന് സമീപമുള്ള ഒരു തുരങ്കത്തില്‍ വച്ച് തീവണ്ടി അപ്രത്യക്ഷമായെന്നാണ് അനുമാനം. ആ നഗരം ഇപ്പോള്‍ പോളണ്ടിലാണ്. പേര് റോക്‌ളാ. 100 മീറ്ററോളം നീളമുണ്ടായിരുന്ന തീവണ്ടി ബുഡാപെസ്റ്റില്‍ നിന്ന് ബര്‍ലിനിലേക്ക് വരുകയായിരുന്നു.കീഴടക്കുന്ന പ്രദേശങ്ങളിലെ സ്വര്‍ണം കവര്‍ന്ന് തീവണ്ടിയില്‍ ബര്‍ലിനില്‍ എത്തിക്കുന്നതായിരുന്നു നാസികളുടെ രീതി.

1945 ല്‍ സോവിയറ്റ് സൈന്യം ബര്‍ലിനിലേക്ക് അടുത്തുകൊണ്ടിരിക്കേ നിധി ഒളിപ്പിക്കാനുള്ള നാസികളുടെ ശ്രമം മൂലമാണ് തീവണ്ടി കാണാതായതെന്ന് കരുതപ്പെടുന്നു. തുരങ്കത്തിലേക്ക് ട്രെയിന്‍ ഓടിച്ചുകയറ്റിയശേഷം മണ്ണിട്ട് ഇരുഭാഗവും മൂടിയതാവാമെന്നാണ് അനുമാനം. പതിറ്റാണ്ടുകളായി പ്രചാരത്തിലുള്ള സ്വര്‍ണ തീവണ്ടിയുടെ കഥകളുമായി പൊരുത്തപ്പെടുന്നതാണ് യുവാക്കളുടെ അവകാശവാദം.

മലഞ്ചരിവില്‍ കോട്ട പോലെ സ്ഥിതിചെയ്യുന്ന കിഷോസ് കൊട്ടാരത്തിന് സമീപമുള്ള തുരങ്കത്തില്‍ വച്ച് തീവണ്ടി കാണാതായെന്നാണ് പറയപ്പെടുന്നത്. കൊട്ടാരത്തിന് ചുറ്റും ആള്‍വാസമില്ല. ഈ കൊട്ടാരത്തില്‍ നിന്ന് മൂന്നുകിലോമീറ്ററോളം അകലെയുള്ള നിയമ ഓഫീസിലാണ് യുവാക്കള്‍ ട്രെയിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി എത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.