1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

സ്വന്തം ലേഖകന്‍: ദുബായില്‍ ഓടുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിഞ്ഞാല്‍ 500 ദിര്‍ഹം പി!ഴയും ബ്ലാക്ക് പോയിന്റും ലഭിക്കുന്ന തരത്തില്‍ പുതിയ ഫെഡറല്‍ ട്രാഫിക്? നിയമം. വാഹനങ്ങളില്‍ നിന്ന് അശ്രദ്ധമായി പുറത്തേക്ക് തുപ്പുന്നവര്‍ക്കും ഈ ശിക്ഷ ബാധകമാണ്.

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്ന് മാലിന്യം പുറത്തേക്ക് എറിയുന്ന യാത്രക്കാര്‍ക്കാരെയാണ് പുതിയ നിയമം പിടികൂടുക. റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പില്‍വരുത്തിയത്.

ടാക്‌സികളില്‍ യാത്ര ചെയ്യുന്നവര്‍ മേല്‍ പറഞ്ഞ കുറ്റങ്ങള്‍ ചെയ്താല്‍ ഉത്തരവാദിത്തം ടാക്‌സി ഡ്രൈവര്‍ക്കായിരിക്കും. കുറ്റക്കാരന്റെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ പിഴ ചുമത്താന്‍ നിയമത്തില്‍ വകുപ്പുണ്ട്.

എന്നാല്‍ പൊതുഗതാഗത വാഹനങ്ങളില്‍ യാത്രക്കാര്‍ കുറ്റം ചെയ്താല്‍ ഡ്രൈവര്‍ക്ക് ഉത്തരവാദിത്തമില്ല. ഡ്രൈവര്‍ക്ക് കുറ്റം ചെയ്ത യാത്രക്കാരനെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയുമാവാം. പൊലീസിനും നഗരസഭക്കും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സാധിക്കുന്ന വിധത്തിലാണ് നിയമം പരിഷ്‌കരിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.