1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രവാസികൾക്ക് ഈ മാസം 24 വരെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേരളം; ഇടപെടില്ലെന്ന് സുപ്രീം കോടതി
പ്രവാസികൾക്ക് ഈ മാസം 24 വരെ കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേരളം; ഇടപെടില്ലെന്ന് സുപ്രീം കോടതി
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്നെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ തീരുമാനം വൈകിപ്പിച്ച് സംസ്ഥാന സർക്കാർ. 24 വരെ ഗള്‍ഫിൽ നിന്നെത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന വേണ്ട. നാളെ മുതൽ നടപ്പാക്കാൻ തീരുമാനിച്ചത് 25 മുതൽ നിർബന്ധമാക്കിയാൽ മതിയെന്നാണ് സംസ്ഥാനസര്‍ക്കാര്‍ തീരുമാനം. 25നകം ട്രൂനാറ്റ് പരിശോധനയ്ക്കുള്ള സൗകര്യം ഏര്‍പ്പെടുത്താനാവുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. അഞ്ച് …
മസ്ക്കത്ത്, കോഴിക്കോട് വിമാനത്തിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
മസ്ക്കത്ത്, കോഴിക്കോട് വിമാനത്തിൽ യുവതിയെ ഉപദ്രവിക്കാൻ ശ്രമം; പൊലീസ് അന്വേഷണം തുടങ്ങി
സ്വന്തം ലേഖകൻ: വിമാന യാത്രയ്ക്കിടെ ലൈംഗിക അതിക്രമമുണ്ടായതായി യുവതിയുടെ പരാതി. ഒമാൻ എയറിന്റെ ചാർട്ടേഡ് വിമാനത്തിൽ ഇന്നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ തിരൂർ സ്വദേശിനിയായ യുവതിക്കാണ് സഹയാത്രികനിൽനിന്ന് ദുരനുഭവമുണ്ടായത്. സംഭവത്തിൽ കരിപ്പൂർ പൊലീസ് കേസെടുത്തു. വിമാനത്തിൽ യുവതിയുടെ തൊട്ടടുത്ത സീറ്റിലിരുന്ന പെരിന്തൽമണ്ണ സ്വദേശി ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. മൂന്നര വയസ്സുളള മകളും യുവതിക്കൊപ്പം ഉണ്ടായിരുന്നു. വിമാനമിറങ്ങിയതിനുപിന്നാലെ …
സച്ചിക്ക് വിട നൽകി ചലച്ചിത്ര ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
സച്ചിക്ക് വിട നൽകി ചലച്ചിത്ര ലോകം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം
സ്വന്തം ലേഖകൻ: അന്തരിച്ച സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും സച്ചിക്ക് യാത്രാമൊഴി നേരാനെത്തി. സംസ്‌കാരത്തിന് മുമ്പ് തമ്മനത്തെ സച്ചിയുടെ വീട്ടില്‍ മൃതദേഹം പൊതു ദര്‍ശനത്തിന് വെച്ചിരുന്നു. നടന്മാരായ പൃഥ്വിരാജ്, ബിജുമേനോന്‍, സുരാജ് വെഞ്ഞാറുമൂട്, സുരേഷ് കൃഷ്ണ, മുകേഷ്, ലാല്‍, സംവിധായകന്‍ രഞ്ജിത്ത് …
ലോക്ക്ഡൌണിൽ സുശാന്തിനോടൊപ്പം; വഴക്കിട്ട് ഇറങ്ങിപ്പോന്നു; 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ
ലോക്ക്ഡൌണിൽ സുശാന്തിനോടൊപ്പം; വഴക്കിട്ട് ഇറങ്ങിപ്പോന്നു; 9 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ റിയ
സ്വന്തം ലേഖകൻ: നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയുടെ മൊഴി രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന വ്യക്തിയായിരുന്നു റിയ. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നെങ്കിലും റിയയോ സുശാന്തോ ഇക്കാര്യത്തിൽ ഒദ്യോ​ഗിക സ്ഥിരീകരണം നൽകിയിരുന്നില്ല. എന്നാൽ ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് റിയ പോലീസിനോട് പറഞ്ഞു ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനിൽ എത്തിയ റിയയെ ഒൻപതോളം …
സൌദിയിൽ ഒറ്റ ദിവസം 4757 പുതിയ കൊവിഡ് കേസുകൾ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
സൌദിയിൽ ഒറ്റ ദിവസം 4757 പുതിയ കൊവിഡ് കേസുകൾ; ദുബായിൽ ഒരു മലയാളി കൂടി മരിച്ചു
സ്വന്തം ലേഖകൻ: കൊവിഡ് ബാധിതരുടെ എണ്ണവും മരണ സംഖ്യയും ഇന്നും ഉയർന്നു തന്നെ തുടരുന്നു. 4757 പേർക്കാണ് ഒറ്റദിവസം കൊണ്ട് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 48 മരണവും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു. 18 പേരുടെ നില ഗുരുതരമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതർ 145991 ഉം ആകെ …
ആവശ്യമെങ്കിൽ ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കും: മുഖ്യമന്ത്രി
ആവശ്യമെങ്കിൽ ട്രൂനാറ്റ് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കും: മുഖ്യമന്ത്രി
സ്വന്തം ലേഖകൻ: നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നടത്തുന്നതിന് ആവശ്യമായ ട്രൂനാറ്റ് കിറ്റുകൾ വിദേശരാജ്യങ്ങളിലേക്ക് എത്തിച്ച് നൽകാൻ സംസ്ഥാന സർക്കാർ. റാപ്പിഡ് ടെസ്റ്റിന് സൗകര്യമില്ലാത്തതോ അതിന് പ്രയാസം നേരിടുന്നതുമായി ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളുടെ കൊവിഡ് പരിശോധനയ്ക്ക് ആവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് കേരള സർക്കാർ ലഭ്യമാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി കൊവിഡ് അവലോകന യോഗത്തിന് …
ഇന്ത്യ, ചൈന, റഷ്യ ഉച്ചകോടി മുൻനിശ്ചയ പ്രകാരം നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
ഇന്ത്യ, ചൈന, റഷ്യ ഉച്ചകോടി മുൻനിശ്ചയ പ്രകാരം നടക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ജൂൺ 23-ന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യ-ചൈന-റഷ്യ ത്രിരാഷ്ട്ര ഉച്ചക്കോടി മുൻനിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. ലഡാക്ക് സംഘ‍ർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഉച്ചക്കോടി മാറ്റി വച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിപ്രായ ഭിന്നതകൾ നയതന്ത്ര ച‍ർച്ചകളിലൂടെ പരിഹരിക്കാനും അതി‍ർത്തിയിൽ സമാധാനം ഉറപ്പിക്കാനുമാണ് ഇന്ത്യ താത്പര്യപ്പെടുന്നതെന്നും എന്നാൽ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ പോലെ …
അയൽപ്പക്കത്തെ സംഘർഷം മുതലാക്കി നേപ്പാൾ; വിവാദ ഭൂപടത്തിന് പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം
അയൽപ്പക്കത്തെ സംഘർഷം മുതലാക്കി നേപ്പാൾ; വിവാദ ഭൂപടത്തിന് പാര്‍ലമെന്റിന്റെ ഉപരിസഭയുടെ അംഗീകാരം
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രദേശങ്ങൾ ഉള്‍പ്പെടുത്തി കൊണ്ടുള്ള നേപ്പാളിന്റെ പുതിയ ഭൂപടം പരിഷ്കരിക്കുന്നതിനുള്ള ഭരണഘടന ഭേദഗതി ബിൽ നേപ്പാള്‍ ഉപരിസഭയായ ദേശീയ അംസംബ്ലി പാസാക്കി. ദേശീയ അംസബ്ലിയില്‍ ഭരണഘടന ഭേദഗതി ബില്ലിനെ എതിർത്ത് ആരും വോട്ട് ചെയ്തില്ല എന്നാണ് റിപ്പോർട്ട്. 55 വോട്ടുകളാണ് ബില്ലിനകൂലമായി രേഖപ്പെടുത്തപ്പെട്ടത്. മൂന്ന് ഇന്ത്യൻ പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ രാഷ്ട്രീയ, ഭരണ …
സംസ്ഥാനത്ത് 97 പേര്‍ക്ക് കൂടി കൊവിഡ്, 89 പേര്‍ക്ക് രോഗ മുക്തി; കണ്ണൂർ നഗരം പൂർണ്ണമായും അടച്ചിടും
സംസ്ഥാനത്ത് 97 പേര്‍ക്ക് കൂടി കൊവിഡ്, 89 പേര്‍ക്ക് രോഗ മുക്തി; കണ്ണൂർ നഗരം പൂർണ്ണമായും അടച്ചിടും
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗമുക്തി നേടിയത് 89 പേരാണ്. രോഗം ബാധിച്ചവരില്‍ 65 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 29 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി മൂന്ന് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. കണ്ണൂർ നഗരം ഒരാഴ്ചത്തേക്ക് …
“ചിരു, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല,” ചിരഞ്ജീവി സർജയ്ക്കായി മേഘ്ന രാജിന്റെ കുറിപ്പ്
“ചിരു, എനിക്ക് ഇനിയും കാത്തിരിക്കാനാവില്ല,” ചിരഞ്ജീവി സർജയ്ക്കായി മേഘ്ന രാജിന്റെ കുറിപ്പ്
സ്വന്തം ലേഖകൻ: കന്നഡ നടൻ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 39 കാരനായ ചിരഞ്ജീവി ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്. നടി മേഘ്ന രാജ് ആണ് ചിരഞ്ജീവിയുടെ ഭാര്യ. മേഘ്ന ഗർഭിണിയാണെന്ന വാർത്തകൾ ചിരഞ്ജീവിയുടെ മരണത്തിന് പിന്നാലെയാണ് എത്തിയത്. ചിരഞ്ജീവി സർജ മരിച്ചിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ വികാരനിർഭരമായൊരു കുറിപ്പിലൂടെ അദ്ദേഹത്തെ ഓർക്കുകയാണ് മേഘ്നരാജ്. …