1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 22, 2019

സ്വന്തം ലേഖകന്‍: സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഡിപിഎസ് പ്രൈമറി ബ്ലോസംസ് എന്ന നഴ്‌സറി സ്‌കൂളില്‍ നിന്നുള്ളതാണ് ഈ വീഡിയോ. വീഡിയോയില്‍ കുട്ടികളെ നഴ്‌സറിയിലേയ്ക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങി നില്‍ക്കുന്ന അധ്യാപികയുണ്ട്. ഏതു രീതിയിലുള്ള സ്വീകരണം വേണമെന്ന് കുട്ടികള്‍ക്ക് തീരുമാനിക്കാം.

ഇതിനായി ചുവരില്‍ നാലു ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. ഇതില്‍ ഷേക്ക്ഹാന്‍ഡും ഡാന്‍സും ആലിംഗനവും ഒക്കെ ഉണ്ട്. തന്നെ സ്വീകരിക്കേണ്ടത് എങ്ങനെയാണ് എന്ന് ചുവരില്‍ പതിച്ചിരിക്കുന്ന ചിത്രത്തില്‍ തൊട്ട് കുട്ടികള്‍ക്ക് തീരുമാനിക്കാം. ശേഷം കുട്ടിയുടെ ഇഷ്ടത്തിനാണ് അവരെ സ്വീകരിക്കുന്നത്.

കുട്ടികളെല്ലാം തങ്ങള്‍ക്ക് ഇഷ്ടമുള്ള ചിത്രത്തില്‍ തൊടുമ്പോള്‍ അധ്യാപിക അവരെ അങ്ങനെ സ്വീകരിക്കുന്നു. ഇതിന്റെ കൗതുകത്തില്‍ കുട്ടികള്‍ വളരെ സന്തോഷത്തോടെയാണ് നഴ്‌സറിയിലേയ്ക്ക് പ്രവേശിക്കുന്നത്. വീഡിയോ ഫേസ്ബുക്ക് പേജിലൂടെ അധികൃതര്‍ തന്നെയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല