1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 17, 2019

സ്വന്തം ലേഖകന്‍: ‘ഡ്യൂപ്പോ! ലാലേട്ടനോ!’ പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍; ഒടിയന്‍ ചിത്രീകരണ വീഡിയോ പുറത്ത്; ഇത് സമര്‍പ്പണമെന്ന് പീറ്റര്‍ ഹെയ്ന്‍. ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ‘ഒടിയനി’ലെ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗത്തിന്റെ ചിത്രീകരണ വീഡിയോ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.

ആരെയും അമ്പരപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ആക്ഷന്‍ രംഗങ്ങള്‍ മോഹന്‍ലാല്‍ ചെയ്തിരിക്കുന്നത്. മരത്തിന് മുകളില്‍ നിന്ന് ചാടുന്ന രംഗങ്ങളടക്കം ഡ്യൂപ്പില്ലാതെ അനായാസമായി മോഹന്‍ലാല്‍ ചെയ്യുന്നത് വീഡിയോയില്‍ കാണാം.

സമര്‍പ്പണം എന്ന ക്യാപ്ഷനോടെയാണ് ഹെയ്ന്‍ വീഡിയോ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്. ‘ഡ്യൂപ്പോ! ലാലേട്ടനോ!’ എന്നും ആരാധകര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.