1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 21, 2018

സ്വന്തം ലേഖകന്‍: ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ! 1.4 ലക്ഷം രൂപയ്ക്ക് യാത്രയും കാറും തയ്യാറാണെന്നാണ് ഒല ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയെ അറിയിച്ചത്. എന്നാല്‍ ഇത് സാങ്കേതിക തകരാറാണെന്ന് വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ ഒല അധികൃതര്‍ പ്രതികരിച്ചു.

ബെംഗളൂരുവിലെ തന്റെ വീട്ടില്‍ നിന്ന് ഒല വഴി ഉത്തരകൊറിയയിലെ പ്യോങ്ങ്യാങ്ങിലേക്ക് പോകാനാവുമോ എന്ന് പരീക്ഷിച്ചതാണ് 21കാരനായ പ്രശാന്ത് സാഹി. ‘ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള റോഡ് ഗതാഗത മാര്‍ഗ്ഗം നോക്കാന്‍ ഗൂഗിള്‍ മാപ്പിന് പകരം ഒല വെറുതെ ഉപയോഗിച്ചു നോക്കുകയായിരുന്നു. അപ്പോഴാണ് കാബ് ബുക്ക് ചെയ്യാനുള്ള മാര്‍ഗ്ഗം ശ്രദ്ധയില്‍പ്പെട്ടത്. അത് സാധ്യമാണെന്നത് എന്നെ അത്ഭുതപ്പെടുത്തി. അങ്ങനെ ബുക്ക് ചെയ്യുകയായിരുന്നു’, പ്രശാന്ത് പറയുന്നു

13840 കിലോമീറ്ററും അഞ്ച് ദിവസത്തെ യാത്രയുമാണ് ഒല ബുക്ക് ചെയ്തപ്പോള്‍ പ്രശാന്തിന്റെ മൊബൈല്‍ സ്‌ക്രീനില്‍ ആപ്ലിക്കേഷന്‍ വഴി തെളിഞ്ഞത്. ഏതാണ്ട് 1,49088 രൂപയാവുമെന്നും ആപ്ലിക്കേഷന്‍ പ്രശാന്തിന് മറുപടി നല്‍കി.

ഡ്രൈവറെ പറഞ്ഞയച്ചിട്ടുണ്ടെന്നും സില്‍വര്‍ എറ്റിയോസ് വാഹനമാണ് പിക്ക് ചെയ്യാന്‍ വരുന്നതെന്നുമുള്ള സന്ദേശം വരെ ഒല ആപ്ലിക്കേഷനിലൂടെ ലഭിച്ചുവെന്നും പ്രശാന്ത് പറയുന്നു. പ്രശാന്ത് ഒല ബുക്കിങ് നടത്തിയതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സുഹൃത്തുക്കളുമായി പങ്കുവെച്ചിരുന്നു. തുടര്‍ന്ന് റോഹിത് മേന്ത എന്നയാളാണ് ഈ വിവരം ഒലയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഉടന്‍ തന്നെ ഒല വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.