1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2015

സ്വന്തം ലേഖകന്‍: ഒമാനില്‍ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരുടെ ആദ്യ സംഘം നാട്ടിലേക്ക് മടങ്ങുന്നു. നൂറോളം പേരടങ്ങുന്ന സംഘമാണ് ഇന്ത്യയിലേക്ക് പുറപ്പെടുന്നത്. ഇതില്‍ 15 മലയാളികളും ഉള്‍പ്പെടുന്നു.

ഈ മാസം മൂന്നിന് ഒമാനില്‍ നിലവില്‍ വന്ന പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തിയ പ്രവാസികളുടെ ആദ്യ സംഘമാണ് ഇന്നലെ മുതല്‍ സ്വദേശത്തേക്ക് മടങ്ങി തുടങ്ങിയത്. ആദ്യ സംഘത്തില്‍ 15 മലയാളികള്‍ അടക്കം നൂറോളം ഇന്ത്യക്കാരുണ്ട്. മസ്‌കത്തില്‍ നിന്ന് വിവിധ വിമാനങ്ങളിലായി ഇവര്‍ നാട്ടിലെത്തും.

വ്യത്യസ്ത ജില്ലക്കാരായ 15 മലയാളികളും ഇന്നലെ വൈകുന്നേരം മുതല്‍ ഇന്നു രാവിലെ വരെയുള്ള വിമാനങ്ങളില്‍ ആണ് നാട്ടില്‍ എത്തുക. പൊതുമാപ്പിന് അപേക്ഷിക്കുന്നവര്‍ സ്വന്തം നിലക്കാണ് ടിക്കറ്റ് എടുക്കുന്നത് എന്നതിനാലാണ് ഇവരുടെ യാത്ര വ്യത്യസ്ത സമയങ്ങളിലും വിമാനങ്ങളിലും ആകാന്‍ കാരണം.

കഴിഞ്ഞ രണ്ട് ആഴ്ചകളിലായി തൊള്ളായിരത്തിലേറെ ഇന്ത്യക്കാരാണ് പൊതുമാപ്പ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ഞായറാഴ്ചകളില്‍ ആണ് ഇന്ത്യക്കാരുടെ രേഖകള്‍ ശരിയാക്കാന്‍ സമയം നല്‍കുന്നത്. എന്നാല്‍ ഈ ഞായറാഴ്ച ഒമാനില്‍ ഇസ്രാഅ വല്‍ മിഅ്‌റാജ് പ്രമാണിച്ച് അവധി ആയതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മറ്റൊരു ദിവസം അനുവദിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.