1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2018

സ്വന്തം ലേഖകന്‍: 14 മാസം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച സംഭവം; ഗുജറാത്തില്‍ യുപി, ബിഹാര്‍ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം; തൊഴിലാളികള്‍ കൂട്ടത്തോടെ ഗുജറാത്ത് വിടുന്നു. പീഡനക്കേസിലെ പ്രതിയായ ബീഹാര്‍ സ്വദേശി രവീന്ദ്ര സാഹുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്തിലെ ഒരു സെറാമിക് ഫാക്ടറിയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.

അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം തന്നെ യുപിയിലും ബീഹാറില്‍ നിന്നുമുള്ള തൊഴിലാളികളാണ്. ഗാന്ധിനഗര്‍, അഹമ്മദാബാദ്, പട്ടാന്‍, സബര്‍കാന്ത, മെഹ്‌സൈന എന്നിവിടങ്ങളിലാണ് അക്രമങ്ങള്‍ അരങ്ങേറിയത്. എല്ലായിടത്തും പൊലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

താക്കോര്‍ സമുദായത്തില്‍പെട്ട പീഡനത്തിനിരയായ കുട്ടി അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ വഴി വിദ്വേഷമുണ്ടാക്കുന്ന സന്ദേശങ്ങളും മറ്റും പ്രചരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബീഹാര്‍, യുപി എന്നിവിടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് നേരെ ആക്രമണങ്ങളും നടന്നു.

കോണ്‍ഗ്രസ് നേതാവും താക്കോര്‍ സമുദായംഗവുമായ അല്‍പേഷ് താക്കോറിന്റെ നേതൃത്വത്തിലുള്ള താക്കോര്‍ സേനയാണ് അക്രമത്തിന് ആഹ്വാനം ചെയ്തതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.