1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഓസ്‌ട്രേലിയക്കാരിയെ യുഎഇ നാടുകടത്തി

ജൂലൈ 12 ന് ആണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം അവരുടെ അഭിപ്രായം കൂടി പരിഗണിച്ചാണ് ബാങ്കോക്കിലേക്ക് നാടുകടത്താന്‍ അബുദാബി തീരുമാനിച്ചത്.

മൊസില്ല ഫയര്‍ഫോക്‌സ് അഡോബി ഫ്ളാഷ് ബ്ലോക്ക് ചെയ്തു

മൊസില്ല ഫയര്‍ഫോക്‌സ് ബ്രൗസറില്‍ അഡോബി ഫളാഷിന്റെ എല്ലാ പതിപ്പുകളും ബ്ലോക്ക് ചെയ്തു. ഫയര്‍ഫോക്‌സിന്റെ മാര്‍ക്ക് ഷ്മിഡ്ത് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഫ്‌ളാഷിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സമയമായെന്ന് ഫെയ്‌സ്ബുക്കിന്റെ ഹെഡ് ഓഫ് സെക്യൂരിറ്റി കഴിഞ്ഞദിവസം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഇറാന്‍ ആണവകരാര്‍; ബരാക് ഒബാമ സൗദി രാജാവുമായി ചര്‍ച്ച നടത്തി

ഒരു അയല്‍രാജ്യമെന്ന നിലയില്‍ ഇറാനുമായി എല്ലാ മേഖലയിലും നല്ല സൗഹൃദം സ്ഥാപിക്കാനും പരസ്പരം ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടാതിരിക്കാനുമാണ് ആഗ്രഹമെന്ന് ഇറാന്‍ പറഞ്ഞു. യെമനിലെ ആക്രമണങ്ങള്‍ ഉടന്‍ അവസാനിപ്പിക്കുന്നതിനെ കുറിച്ചും യെമനികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു.

മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കിയേക്കും

സ്വന്തം ലേഖകന്‍: മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലായ് 30 ന് നടപ്പാക്കിയേക്കുമെന്ന് സൂചന. യാക്കൂബ് മെമന്റെ വധശിക്ഷ ജൂലായ് 30 നു തന്നെ നടപ്പാക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ നീക്കം തുടങ്ങി. വധശിക്ഷ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കൂബ് മെമന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂലായ് 21 ന് പരിഗണിക്കും. ക്യൂറേറ്റീവ് പെറ്റീഷന്‍ …

ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

സ്വന്തം ലേഖകന്‍: ഓണലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഐ.ഡി. നമ്പര്‍, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നീ വിവരങ്ങള്‍ ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുമ്പോള്‍ നല്‍കേണ്ടതില്ല. സൈബര്‍ കുറ്റവാളികള്‍ ആ വിവരങ്ങള്‍ ഉപയോഗിച്ച് പണം തട്ടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രാലയത്തിന് കീഴിലെ സൈബര്‍ ക്രൈം വിഭാഗം അറിയിച്ചു. …

ആളുമാറി ബലാത്സംഗ കേസില്‍ പ്രതിയായി, ജയിലില്‍ പൊഴിഞ്ഞത് ഏഴു വര്‍ഷം

സ്വന്തം ലേഖകന്‍: ആളുമാറി ബലാത്സംഗ കേസില്‍ പ്രതിയായി, ജയിലില്‍ പൊഴിഞ്ഞത് ഏഴു വര്‍ഷം. ഹോട്ടല്‍ മാനേജ്!മെന്റ് ബിരുദധാരിയായ ഗോപാല്‍ ഷെട്ടിക്കാണ് ചെയ്യാത്ത കുറ്റത്തിന് ഏഴു വര്‍ഷം ഹോമിക്കേണ്ടി വന്നത്. മുംബൈ ഘട്ടകോപറിലെ ഒരു റെസ്റ്റേറന്റില്‍ ഷെഫ് ആയി ജോലി ചെയ്യുമ്പോഴാണ് ഷെട്ടി കേസില്‍ കുടുങ്ങിയത്. 2009 ല്‍ ഔറംഗാബാദ് സ്വദേശിയായ യുവതി തെരുവില്‍ ബലാത്സംഗം ചെയ്യപ്പെട്ടതാണ് …

ഗ്രീസ് കടക്കെണി, തൊഴിലാളി സംഘടനകള്‍ തെരുവില്‍, ഇന്ന് പൊതു പണിമുടക്ക്

സ്വന്തം ലേഖകന്‍: ഗ്രീസ് കടക്കെണി സംബന്ധിച്ച രക്ഷാപാക്കേജിനെ ചൊല്ലി തൊഴിലാളി സംഘടനകള്‍ തെരുവിലിറങ്ങുന്നു. വിവിധ സംഘടനകളുടെ കൂട്ടായ്മ ഇന്ന് രാജ്യത്ത് പൊതു പണിമുടക്ക് പ്രഖ്യാപിച്ചു. വിവാദമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച രക്ഷാപാക്കേജ് തള്ളിക്കളയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. അലക്‌സി സിപ്രസിന്റെ നേതൃത്വത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷമുള്ള ആദ്യ പൊതുപണിമുടക്കിനാണ് ഗ്രീസ് വേദിയാകാന്‍ പോകുന്നത്. പണം കടം …

റാംബോ വീണ്ടും വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍

സ്വന്തം ലേഖകന്‍: റാംബോ വരുന്നു, ഇസ്ലാമിക് സ്റ്റേറ്റ് പൊളിച്ചടുക്കാന്‍. വിയറ്റ്‌നാം, തായ്!ലന്‍ഡ്, അഫ്!ഗാനിസ്ഥാന്‍, ബര്‍മ്മ എന്നിവിടങ്ങളിലെ വിജയകരമായ ഓപ്പറേഷനുകള്‍ക്കു ശേഷം വീണ്ടും പുറപ്പെടുകയാണ്. ഇത്തവണ ഇസ്ലാമിക് സ്റ്റേറ്റ് അഴിഞ്ഞാടുന്ന സിറിയയിലേക്കാണ് റാംബോയുടെ പടപ്പുറപ്പാട്. ഹോളിവുഡിലെ ആക്ഷന്‍ സൂപ്പര്‍സ്റ്റാര്‍ സില്‍വസ്റ്റര്‍ സ്റ്റാലന്‍ നായകനാകുന്ന റാംബോ 5 ന്റെ നിര്‍മ്മാണ ജോലികള്‍ ത്വരിതഗതിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാസ്റ്റ് ബ്ലഡ് എന്നാണ് …

ഇറാന്‍ ആണവ കരാര്‍, സൗദിയിലും ഇസ്രയേലിലും പ്രതിഷേധം പുകയുന്നു

സ്വന്തം ലേഖകന്‍: ഇറാനും ആണവശക്തികളും തമ്മില്‍ ആണവ കരാറിന്റെ കാര്യത്തില്‍ ധാരണയില്‍ എത്തിയതോടെ സൗദി അറേബ്യയിലും ഇസ്രയേലിലും പ്രതിഷേധം ശക്തമാകുന്നു. അണ്വായുധം ഉണ്ടാക്കുകയാണ് ഇറാന്റെ ആത്യന്തിക ലക്ഷ്യമെന്നും ഹ്രസ്വകാല ആനുകൂല്യങ്ങള്‍ നേടിയെടുക്കാനും ഉപരോധത്തില്‍ അയവു കിട്ടാനും തല്‍ക്കാലം വഴങ്ങിയതാണെന്നും ഇരുരാഷ്ട്രങ്ങളും വിമര്‍ശിക്കുന്നു. ഷിയ രാജ്യമായ ഇറാന് ആണവശേഷിയുണ്ടെങ്കില്‍ സുന്നികളുടെ പ്രതിരോധത്തിന് സൗദി അറേബ്യക്കും ആണവശേഷി വേണമെന്നതാണ് …

ആനകളോടുള്ള ക്രൂരത, സുപ്രീം കോടതി വടിയെടുക്കുന്നു

സ്വന്തം ലേഖകന്‍: ആനകളോടുള്ള ക്രൂരത, സുപ്രീം കോടതി വടിയെടുക്കുന്നു. നാട്ടാവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുമ്പോള്‍ മൃഗങ്ങളോടുള്ള ക്രൂരത തടയാനുള്ള നിയമവും ചട്ടങ്ങളും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നു കോടതി നിര്‍ദ്ദേശം നല്‍കി. വന്യജീവികളെ നാട്ടാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അവയോടു ക്രൂരത കാട്ടുന്നതും തടയാന്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കിയിട്ടില്ല എന്നഥുകൊണ്ട് നിലവിലുള്ള നിയമം പാലിക്കാതിരിക്കേണ്ടതില്ല എന്ന് ജഡ്ജിമാരായ ദീപക് മിശ്ര, പ്രഫുല്ല …