1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2018

സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ ഏഴു വയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പരമ്പര കൊലയാളിക്ക് വധശിക്ഷ. കസൂര്‍ സ്വദേശി ഇമ്രാന്‍ അലിയെയാണ് (24) പാക് ഭീകരവിരുദ്ധ കോടതി നാല് വധശിക്ഷയ്ക്കു വിധിച്ചത്. വധശിക്ഷയ്‌ക്കൊപ്പം ജീവപര്യന്തം തടവിനും ഏഴ് വര്‍ഷത്തെ തടവിനും കോടതി വിധിച്ചു. 32 ലക്ഷം പിഴയും കോടതി ചുമത്തി. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയില്‍ ലാഹോറിലെ കസൂര്‍ ജില്ലയില്‍ ചവറുകൂനയില്‍നിന്നാണ് ഏഴുവയസുകാരിയായ സൈനബ അന്‍സാരിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ നാലു ദിവസം മുമ്പ് കാണാതായിരുന്നു. ഒരു വര്‍ഷത്തിനിടെ സമാനമായ 12 സംഭവങ്ങളാണ് ഉണ്ടായത്. ഇതോടെ പാക്കിസ്ഥാനില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു.

പോലീസ് അന്വേഷണം അവസാനം ഇമ്രാന്‍ അലിയിലേക്ക് എത്തി. കൊല്ലപ്പെട്ട സൈനബ ഉള്‍പ്പെടെയുള്ള കുട്ടികളുടെ ശരീരത്തില്‍നിന്നും ശേഖരിച്ച ഡിഎന്‍എ സാമ്പിളുകളും പ്രതിയുടെ ഡിഎന്‍എ സാമ്പിളുകളും ഒന്നാണെന്ന് പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഇതോടെയാണ് ഇമ്രാന്‍ അലി കുടുങ്ങിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.