1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2016

സ്വന്തം ലേഖകന്‍: ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയില്ലെന്നും പിന്നീട് 14 ഇന്ത്യന്‍ സൈനികരെ വധിച്ചെന്നും മലക്കം മറിഞ്ഞ് പാകിസ്താനും പാക് മാധ്യമങ്ങളും. പാക്‌സൈന്യം നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും ഇന്ത്യന്‍ സൈന്യം പാക് അധിനിവേശ കാഷ്മീരില്‍ കടന്നുകയറി മിന്നലാക്രമണം നടത്തിയിട്ടില്ലെന്നും പാക്കിസ്ഥാന്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ ഏതുസാഹചര്യം നേരിടാനും എന്തിനും മറുപടി നല്കാനും തയാറാണെന്നും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

നിയന്ത്രണരേഖ മറികടന്ന് പാക് അധിനിവേശ കാഷ്മീരില്‍ ആക്രമണം നടത്തിയെന്ന ഇന്ത്യന്‍ സൈന്യത്തിന്റെ അവകാശവാദം അടിസ്ഥാനരഹിതമാണ്. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ അടിക്കടി ലംഘിക്കുന്നത് ഇന്ത്യയാണ്. മാധ്യമങ്ങിലൂടെ തെറ്റായ വിവരങ്ങളാണ് ഇന്ത്യന്‍ സൈന്യം പ്രചരിപ്പിക്കുന്നത്. ഇത്തരത്തിലുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുക മേഖലയിലെ സംഘര്‍ഷം വര്‍ധിക്കുകയാണു ചെയ്യുന്നത്. കാഷ്മീരില്‍ മൃഗീയതയും യുദ്ധക്കുറ്റവുമാണ് ഇന്ത്യ ചെയ്യുന്നതെന്നും പ്രസ്താവനയില്‍ പറഞ്ഞു.

ജമ്മു കാഷ്മീരിലെ സംഘര്‍ഷം വഴിതിരിച്ചു വിടാന്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. അന്താരാഷ്ട്ര സമൂഹത്തെയും ഇന്ത്യന്‍ ജനങ്ങളെയും വിഡ്ഢികളാക്കുകയാണ്. ഇന്ത്യയുടെ ഒത്താശയോടെ പാക് മണ്ണില്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു മറുപടി ലഭിക്കുകതന്നെ ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

അതിനിടെ ഇന്ത്യന്‍ ആക്രമണത്തിനിടെ 14 ഇന്ത്യന്‍ സൈനികരെ വധിച്ചതായും ഒരു സൈനികനെ പിടികൂടിയതായും പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. ഇന്ത്യ ഇതു തള്ളി. ചന്ദു ബാബുലാല്‍ ചൗഹാന്‍ എന്ന ഇന്ത്യന്‍ സൈനികന്‍ അശ്രദ്ധമായി നിയന്ത്രണരേഖയുടെ മറുഭാഗത്തേക്കു പോയെന്നും ഇക്കാര്യം പാക്കിസ്ഥാനെ അറിയിച്ചുവെന്നും ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഇന്ത്യന്‍ സൈനികനെ രഹസ്യകേന്ദ്രത്തിലേക്കു മാറ്റിയെന്നും കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങള്‍ നിയന്ത്രണരേഖയില്‍ കിടക്കുകയാണെന്നും പാക്കിസ്ഥാനിലെ ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.