1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 21, 2017

സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനിടെ പാകിസ്താന്‍ പൗരത്വം നല്‍കിയത് 298 ഇന്ത്യക്കാര്‍ക്കെന്ന് പാക് ആഭ്യന്തര വകുപ്പ്. പാക്കിസ്ഥാനില്‍ ഇന്ത്യക്കാരായ കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിക്കുന്നു എന്ന അവകാശ വാദവുമായി അഞ്ചു വര്‍ഷത്തിനിടെ 298 ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്കു പാക്കിസ്ഥാന്‍ പൗരത്വം നല്‍കിയെന്ന വിവരം പുറത്തുവിട്ടത് പാക്ക് ആഭ്യന്തര വകുപ്പാണ്.

പൗരത്വം ലഭിക്കാന്‍ ഏറെ പ്രയാസമുള്ള രാജ്യങ്ങളിലൊന്നാണു പാക്കിസ്ഥാന്‍ എന്നിരിക്കെയാണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണു കുടിയേറ്റക്കാര്‍ക്കു പൗരത്വം അനുവദിച്ചതിനെപ്പറ്റി പറയുന്നത്. 2012 മുതല്‍ 2017 ഏപ്രില്‍ വരെ 298 ഇന്ത്യക്കാര്‍ക്ക് പൗരത്വം നല്‍കിയെന്നു പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

പാക് ദേശീയ അസംബ്ലിയില്‍ പാക്കിസ്ഥാന്‍ മുസ്!ലിം ലീഗ് – നവാസ് അംഗം ഷെയ്ഖ് റൊഹൈല്‍ അസ്ഗറിന്റെ ചോദ്യത്തിനുള്ള മറുപടിയായാണു പ്രസ്താവന ഇറക്കിയത്. പൗരത്വം കിട്ടുന്നതു പ്രയാസമാണെങ്കിലും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, ബര്‍മ എന്നിവിടങ്ങളില്‍നിന്നു പാക്കിസ്ഥാനിലേക്കു വ്യാപകമായി കുടിയേറ്റം നടക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.