1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 13, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയിലെ പ്രശസ്ത പ്രേതഗവേഷകന്‍ ഗൗരവ് തിവാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ജൂലൈ എട്ടിന് ഡല്‍ഹിയിലെ ദ്വാരകയിലുള്ള ഫ്‌ളാറ്റില്‍ കുളിമുറിയില്‍ അബോധാവസ്ഥയിലാണ് തിവാരിയെ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പോസ്റ്റമോര്‍ട്ടത്തില്‍ തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

എന്നാല്‍ ആത്മഹത്യയാണെന്ന റിപ്പോര്‍ട്ട് തിവാരിയുടെ കുടുംബങ്ങള്‍ തള്ളിയിരുന്നു. തിവാരിയുടെ കഴുത്തിന് ചുറ്റും കറുത്ത പാട് കണ്ടത്തെിയതായും ശ്വാസംമുട്ടിയാണ് മരണമെന്ന് കരുതുന്നതെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തൂങ്ങിമരണമാണെന്നും മരണത്തില്‍ ദുരൂഹതകളൊന്നുമില്ലെന്ന് തെളിഞ്ഞതായും പൊലീസ് പറയുന്നു.

പൈലറ്റായിരുന്ന തിവാരി പിന്നീട് പാരാനോര്‍മല്‍ രംഗത്തേക്ക് തിരിയുകയായിരുന്നു. അസാധാരണമായ വസ്തുതകളെ കുറിച്ച് അന്വേഷിക്കുകയും പഠിക്കുകയും ചെയ്തിരുന്ന ഗൗരവ് ഒരു ഹിപ്‌നോട്ടിക് വിദഗ്ധന്‍ കൂടിയായിരുന്നു.

2009 ല്‍ തിവാരിയാണ് ഇന്ത്യന്‍ പാരാനോര്‍മല്‍ സൊസൈറ്റി സ്ഥാപിച്ചത്. പ്രേതങ്ങളേയും കെട്ടുകഥകളേയും ഭയന്ന് കഴിയുന്ന ജനങ്ങളെ അവയില്‍ നിന്ന് മോചിപ്പിക്കുന്നതിനുള്ള ബോധവത്ക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പാരാനോര്‍മല്‍ സൊസൈറ്റി ആരംഭിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.