1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2015

സ്വന്തം ലേഖകന്‍: പോള്‍ എം ജോര്‍ജ് കൊലപാതകം, 13 പേര്‍ കുറ്റക്കാരെന്ന് സിബിഐ കോടതി, ഒരാളെ വെറുതെ വിട്ടു. യുവ വ്യവസായി പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സിബിഐ കോടതി പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു.

കൊലപാതകം, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി. കാരി സതീഷും ജയചന്ദ്രനുമടക്കും ഒന്‍പത് പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും മറ്റു നാലു പ്രതികള്‍ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

ഒന്നാം പ്രതി ജയചന്ദ്രന്‍, കാരി സതീഷ്, പുത്തന്‍ പാലം രാജേഷ്, സത്താര്‍, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.അതേസമയം, വീട്ടില്‍ അച്ഛനമ്മമാര്‍ തനിച്ചായതിനാല്‍ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കി.

മറ്റൊരു ക്വട്ടേഷന്‍ നടപ്പാക്കാന്‍ ആലപ്പുഴയ്ക്ക് പോകും വഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ചേര്‍ത്തല സ്വദേശിയെ ഭയപ്പെടുത്തി ഒതുക്കാന്‍ ക്വട്ടേഷനെടുത്ത ചങ്ങനാശേരി സംഘം എസി റോഡുവഴി വരുമ്പോഴുണ്ടായ കൊലപാതകം യാദൃച്ഛികമാണെന്ന സംസ്ഥാന പൊലീസിന്റെ നിലപാടു തന്നെയാണ് സിബിഐക്കും ഉണ്ടായിരുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.