1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2017

സ്വന്തം ലേഖകന്‍: സൈനിക വേഷത്തില്‍ സൈനികര്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി മോദി, സൈന്യം തന്റെ കുടുംബമാണെന്ന് പ്രഖ്യാപനം. നിയന്ത്രണ രേഖയ്ക്കു സമീപം ഗുരെസ് താഴ്‌വരയിലെ ബിഎസ്എഫ് ജവാന്മാര്‍ക്ക് ഒപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം. സൈനികര്‍ക്ക് പ്രധാനമന്ത്രി മധുരവും സമ്മാനങ്ങളും കൈമാറി. മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.

കരസേന മേധാവി ബിപിന്‍ റാവത്തും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ അനുഗമിച്ചു. സൈനീകരുമായി കൂടിക്കാഴ്ച നടത്തുന്നത് ഔപചാരികതയല്ലെന്നും സൈന്യം തന്റെ കുടുംബമാണെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. സൈനികര്‍ക്കൊപ്പം ഉണ്ടാവുമ്പോള്‍ തനിക്ക് ലഭിക്കുന്നത് പുതിയ ഊര്‍ജമാണ്. സൈനികരുടെ ക്ഷേമം ഉറപ്പാക്കുന്നതില്‍ തന്റെ സര്‍ക്കാര്‍ ഏറെ ശ്രദ്ധ ചെലുത്തുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈനികര്‍ക്ക് വേണ്ടി വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ധീരരായ നിങ്ങള്‍ക്കൊപ്പം അതിര്‍ത്തിയില്‍ ദീപാവലി ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. പ്രതീക്ഷയുടെ പ്രകാശം തെളിയിക്കാനും അതിലൂടെ രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജം പകരാനും തനിക്ക് സാധിച്ചുവെന്ന് ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി സന്ദര്‍ശകര്‍ക്കുള്ള പുസ്തകത്തില്‍ കുറിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.