1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

സ്വന്തം ലേഖകന്‍: എഴുന്നേറ്റുനിന്നു പാടാനുള്ള ആവശ്യം നിരസിച്ചു; ഗര്‍ഭിണിയായ പാക് ഗായികയെ വെടിവെച്ചു കൊന്നു. ആവശ്യം നിരസിച്ചതില്‍ പ്രകോപിതനായി അക്രമി ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദക്ഷിണ സിന്ധ് പ്രവിശ്യയിലെ കാംഗ ഗ്രാമത്തിലാണു സംഭവം. ഗായിക സാമിന സമൂന്‍ (സാമിന സിന്ധു–24) ആണു കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് കൊലപാതകം പുറത്തായത്.

മദ്യപിച്ചെത്തിയ ആള്‍ സാമിനയോട് എഴുന്നേറ്റുനിന്നു പാടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗര്‍ഭിണിയായതിനാല്‍ ആദ്യം വിസമ്മതിച്ചെങ്കിലും ഗായിക പിന്നീട് എഴുന്നേറ്റു. അപ്പോള്‍ അക്രമി മൂന്നുവട്ടം സാമിനയ്ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. പ്രതിയെ അറസ്റ്റു ചെയ്തതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.