1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 27, 2016

സ്വന്തം ലേഖകന്‍: ഒളിമ്പിക്‌സില്‍ മെഡല്‍ നേടാതെ മടങ്ങിയ ഉത്തര കൊറിയന്‍ കായിക താരങ്ങളെ കാത്തിരിക്കുന്നത് കല്‍ക്കരി ഖനികള്‍. ഒളിമ്പിക്‌സില്‍ പങ്കെടുത്ത് മെഡല്‍ നേടാതെ മടങ്ങിയ കായിക താരങ്ങളെ കല്‍ക്കരി ഖനിയിലേക്ക് അയക്കാന്‍ ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഒളിമ്പിക്‌സില്‍ പരമ്പരാഗത ശത്രുക്കളായ ദക്ഷിണ കൊറിയ 21 മെഡലുകള്‍ കരസ്ഥമാക്കിയതാണ് ഉത്തര കൊറിയന്‍ ഭരണത്തലവനെ ചൊടിപ്പിച്ചിരിക്കുന്നത്. ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെക്കാത്തവര്‍ക്ക് റേഷന്‍ വെട്ടിച്ചുരുക്കുക, നിലവാരമില്ലാത്ത വീടുകളിലേക്ക് താമസം മാറുക, തുടങ്ങി വേറേയും ശിക്ഷകള്‍ കാത്തിരിപ്പുണ്ട്.

അതേസമയം മെഡല്‍ നേടി തിരിച്ചെത്തിയവര്‍ക്ക് പുത്തന്‍ വീടുകളും കാറും മറ്റും നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. റിയോയില്‍ രണ്ട് സ്വര്‍ണ്ണമെഡല്‍ ഉള്‍പ്പെടെ ഏഴ് മെഡലുകള്‍ ഉത്തരകൊറിയ നേടിയെങ്കിലും ഇതില്‍ താന്‍ തീരെ സംതൃപ്തനല്ലെന്നാണ് കിം ജോങ്ങിന്റെ പ്രതികരണം. എല്ലാ താരങ്ങളും കുറഞ്ഞ് പതിനേഴ് മെഡല്ലെങ്കിലും നേടാതെ തിരിച്ച് വരരുതെന്ന് കിം ജോങ് ആദ്യമേ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് പാലിക്കാത്തതാണ് കിം ജോങ്ങിനെ ക്ഷുഭിതനാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.