1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2017

സ്വന്തം ലേഖകന്‍: റഷ്യ സിറിയയില്‍ നിന്ന് സൈന്യത്തെ ഭാഗികമായി പിന്‍വലിക്കുന്നു, അപ്രതീക്ഷിത തീരുമാനം പ്രഖ്യാപിച്ച് റഷ്യന്‍ പ്രതിരോധ മന്ത്രി. സിറിയന്‍ സന്ദര്‍ശനത്തിനിടെയാണ് പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള നിര്‍ദേശം നല്‍കിയത്. സിറിയയിലെ സൈനിക നീക്കത്തില്‍ പ്രസിഡന്റ് ബശാറുല്‍ അസദിന് പ്രധാന പിന്തുണ നല്‍കിയിരുന്നത് റഷ്യയായിരുന്നു.

സിറിയയില്‍ നിന്ന് ഭാഗികമായി സൈന്യത്തെ പിന്‍വലിക്കാനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയത്. ഈജിപ്തിലേക്കുള്ള യാത്രാമധ്യേ അപ്രതീക്ഷിതമായി സിറിയയിലെ റഷ്യന്‍ സൈനിക താവളങ്ങള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു പുടിന്റെ തീരുമാനം. സിറിയന്‍ പ്രസിഡന്റ് ബശാറുല്‍ അസദുമായി പുടിന്‍ കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷവും സൈന്യത്തെ പിന്‍വലിക്കുന്നതായി പുടിന്‍ പറഞ്ഞിരുന്നു. എന്നാല്‍ സൈന്യം പിന്‍വാങ്ങിയിരുന്നില്ല. എത്രനാള്‍ കൊണ്ടായിരിക്കും പിന്‍മാറ്റമെന്ന ചോദ്യത്തിന് അത് സാഹചര്യങ്ങളെ ആശ്രയിച്ചിരിക്കുമെന്നായിരുന്നു പ്രതിരോധമന്ത്രി സെര്‍ജി ഷൊയ്ഗുവിന്റെ മറുപടി. 2015 സെപ്റ്റംബറിലാണ് റഷ്യ ആദ്യമായി സിറിയയില്‍ വ്യോമാക്രമണം നടത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.