1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 20, 2018

സ്വന്തം ലേഖകന്‍: ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി കേരളത്തിലേക്ക് സൗജന്യമായി ദുരിതാശ്വാസ സഹായം അയക്കാം. ഖത്തറില്‍ നിന്നും കേരളത്തിലെ ദുരിതം അനുഭവിക്കുന്ന ജനതക്കായി അടിയന്തര സഹായത്തിനുള്ള സാധനങ്ങള്‍ ഖത്തര്‍ എയര്‍വെയ്‌സ് കാര്‍ഗോ വഴി സൗജന്യമായി അയക്കാമെന്നു കമ്പനി അധികൃതര്‍ അറിയിച്ചു.

ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഉള്ള ഖത്തര്‍ എയര്‍വേസ് യാത്രാ വിമാനങ്ങളില്‍ ആണ് ഇതിനുള്ള സൗകര്യം നല്‍കുന്നത്.

ഈ മാസം 21 മുതല്‍ 29 വരെയാണ് ഈ സൗകര്യം. വെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, ഡ്രൈ ഫുഡ്‌സ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ അയക്കാമെന്ന് അധികൃതര്‍ അറിയിച്ചു.

ഒരാള്‍ക്ക് പരമാവധി നൂറ് കിലോ സാധനങ്ങള്‍ അയക്കാം. ബുക്കിങ്ങിനും അന്വേഷണങ്ങള്‍ക്കുമായി +974 4018 1685, +974 6690 8226. എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.