1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 13, 2017

സ്വന്തം ലേഖകന്‍: 2022 ലെ ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പ്, നിലപാട് വ്യക്തമാക്കി ഫിഫ, ഗള്‍ഫ് രാജ്യങ്ങള്‍ ഖത്തറിനെതിരെ നയതന്ത്ര ഉപരോധം പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തിയതോടെ പ്രതിസന്ധിയിലായ 2022 ലെ ലോകകപ്പ് ഖത്തറില്‍ തന്നെ നടക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ നയതന്ത്ര പ്രശ്‌നം മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫെന്റിനോ അറിയിച്ചു. ലോകകപ്പ് ഖത്തറില്‍ നിന്നും മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫുട്‌ബോളിനെ ഏറെ സ്‌നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബാളിന്റ്‌റെ അന്തസിനു നിരക്കാത്ത ഒരു പ്രവര്‍ത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇന്‍ഫെന്റിനോ ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു.നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഫുട്‌ബോളിന് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ അതിന് മടിച്ചു നില്‍ക്കുകയില്ലെന്നും ഇന്‍ഫന്റീനോ പ്രതീക്ഷ പ്രകടിപ്പിച്ചു. പ്രതിസന്ധിക്കിടെ ഇതാദ്യമായാണ് ഫിഫ പ്രസിഡന്റ് ലോകകപ്പുമായി ബന്ധപ്പെട്ട് ആശാവഹമായ പ്രസ്താവന നടത്തിയിരിക്കുന്നത്.

2022 ലെ ലോകകപ്പ് ഫുടബോളിനെ വരവേല്‍ക്കാന്‍ തിരക്കിട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് ഖത്തറിനെതിരെ സൗദിയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ നയതന്ത്ര ബന്ധം വിച്ഛേദിച്ചത്. ഈ സാഹചര്യത്തില്‍ ലോകകപ്പ് വേദി ഖത്തറില്‍ നിന്നും മാറ്റിയേക്കുമെന്ന തരത്തില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമൂഹ മാധ്യമങ്ങളിലും ഊഹാപോഹങ്ങളും വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫെന്റിനോയുടെ പ്രസ്താവന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.