1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2015


1370 വര്‍ഷത്തോളം പഴക്കമുള്ള ഖുര്‍ആന്‍ യു.കെയില്‍ കണ്ടെത്തി. ബിര്‍മിംഗ്ഹാം സര്‍വകലാശാല ലൈബ്രറിയില്‍ സൂക്ഷിച്ചിരുന്ന കോപ്പിയാണ് ഇപ്പോള്‍ മാത്രമാണ് അധികൃതരുടെ കണ്ണില്‍പ്പെട്ടത്. കൈയെഴുത്ത് പ്രതിയാണ് ഈ ഖുര്‍ആന്‍. ചെമ്മരിയാടിന്റെ തോലിലാണ് എഴുതിയിരിക്കുന്നത്. ഇപ്പോള്‍ ഉപയോഗിക്കുന്ന അറബി ഭാഷയല്ല, പകരം പഴയ ഹിജാസിലാണ് എഴുതിയിരിക്കുന്നത്. പ്രാചീന അറബി ഭാഷയുടെ കൈയെഴുത്ത് രൂപമാണ് ഹീജാസ്.

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ റേഡിയോ കാര്‍ബണ്‍ പരിശോധനയിലാണ് ഖൂര്‍ആന്റെ കാലപ്പഴക്കം വ്യക്തമായതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് പ്രവാചകന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വ്യക്തി തന്നെ എഴുതിയതാണെന്ന് സര്‍വകലാശാല പ്രൊഫസര്‍ പ്രൊഫസര്‍ ഡേവിഡ് തോമസ് പറഞ്ഞു. പ്രവാചകനില്‍നിന്ന് നേരിട്ട് കേട്ടെഴുതിയതാകാന്‍ സാധ്യതയുണ്ടെന്നും പ്രൊഫസര്‍ പറയുന്നു. 1920 കാലഘട്ടത്തില്‍ ഇറാഖില്‍ നിന്നുമാണ് ഖൂര്‍ആന്റെ പ്രതി സര്‍വകലാശാല ലൈബ്രറിയില്‍ എത്തിയതെന്ന് ചരിത്രം പറയുന്നു. മൊസൂളില്‍ ജനിച്ച അല്‍ ഫോണ്‍സ് മിന്‍ഗാന എന്ന ചാല്‍ഡിയന്‍ പുരോഹിതനാണ് ഇവ സര്‍വകലാശാലക്ക് നല്‍കിയതെന്നും ചരിത്രരേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.

കഴിഞ്ഞയിടക്ക് ബ്രിട്ടണില്‍നിന്ന് തന്നെ ബൈബിളിന്റെ ആദ്യ കൈയെഴുത്ത് പ്രതികളില്‍ ഒന്ന് പള്ളിയുടെ പിന്നാമ്പുറത്ത് പഴയ സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന അറയില്‍നിന്ന് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.