1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 24, 2019

സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു; പ്രതീക്ഷയോടെ സംസ്ഥാന നേതൃത്വം. നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് രാഹുല്‍ഗാന്ധി മുതിര്‍ന്ന നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കര്‍ണാടകയിലെ 18 സീറ്റിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ രാഹുല്‍ വയനാട് തെരഞ്ഞെടുക്കാനുള്ള സാധ്യത വര്‍ധിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് നിന്ന് മത്സരിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടും എന്ന വിശ്വാസത്തില്‍ തന്നെയാണ് സംസ്ഥാന നേതൃത്വം. നാളെ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നും ഉണ്ടാകുമെന്നും നേതാക്കള്‍ പറയുന്നു. പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

അമേഠിയില്‍ പരാജയ ഭയമെന്ന ബി.ജെ.പി ആരോപണം, ഇടത് സ്ഥാനാര്‍ഥിക്കെതിരായി വയനാട് മത്സരിക്കുന്നത് നല്‍കുന്ന സന്ദേശം, യു.ഡി.എഫിന്റെ കരുത്തുറ്റ മണ്ഡലം തന്നെ തെരഞ്ഞെടുക്കുന്നു എന്ന വിമര്‍ശം തുടങ്ങിയവ പരിഗണിച്ചായിരിക്കും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനത്തിലെത്തുക. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവരുടെ സംസാരിച്ച് ഇന്ന് ഒരു ധാരണയില്‍ എത്തും.

വയനാട് മത്സരിക്കുന്ന കാര്യത്തില്‍ അനുകൂലമായ നിലപാട് രാഹുല്‍ഗാന്ധി എടുത്തതായി അറിയില്ലെന്ന് എ.ഐ.സി.സി സെക്രട്ടറി പിസി ചാക്കോ പ്രതികരിച്ചു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ 18 ലെയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് സാധ്യത കല്‍പ്പിച്ചിരുന്ന ബീദറില്‍ ഈശ്വര്‍ ഖണ്ഢരെയും വീരപ്പ മൊയ്‌ലിയെ ചിക്ക ബല്ലാപൂരിലും സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചു. ഇതോടെ രാഹുല്‍ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്നുണ്ടെങ്കില്‍ വയനാട് തെരഞ്ഞെടുക്കാന്‍ സാധ്യതയേറി.

വയനാട്ടില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുകൂല നിലപാട് അറിയിച്ചു എന്ന് സംസ്ഥാന നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. അമേഠി കോണ്‍ഗ്രസ് കമ്മിറ്റിയും നീക്കത്തെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കേന്ദ്ര നേതൃത്വം തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധിയാണ് അന്തിമ തീരുമാനം കൈക്കൊള്ളുക.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.