1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 24, 2017

സ്വന്തം ലേഖകന്‍: യുപിയിലെ നാഗ ഹിന്ദോളാ മാര്‍ക്കറ്റില്‍ ലൈംഗിക പീഡന ദൃശ്യങ്ങളുടെ വില്‍പ്പന തകൃതി, വില 500 വരെ. പീഡന ദൃശ്യങ്ങളുടെ വില്‍പ്പന ഒരു വ്യവസായമാക്കി മാറ്റിയിരിക്കുകയാണ് ഇവിടെയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടപാടുകള്‍ രഹസ്യമായതിനാല്‍ മുന്‍ പരിചയമുള്ള ആളുകള്‍ക്ക് മാത്രമേ വീഡിയോ ലഭ്യമാകൂ. കൂടാതെ രഹസ്യസ്വഭാവം സൂക്ഷിക്കാനായി പെന്‍ഡ്രൈവുകളില്‍ മാത്രമാണ് വീഡിയോകള്‍ കൈമാറുന്നതും.

‘ലോക്കല്‍ വീഡിയോസ്’ എന്ന പേരിലാണ് പീഡനദൃശ്യങ്ങള്‍ വിപണിയില്‍ അറിയപ്പെടുന്നത്. ഷട്ടറുകള്‍ പാതി മാത്രം തുറന്ന കടയുടെ പുറത്തുനിന്ന് എത്ര വീഡിയോകള്‍ വേണമെന്ന ഓഡറുകളാണ് ആവശ്യക്കാരന്‍ നല്‍കേണ്ടത്. ഏതു വിലയിലുള്ള സാധനവും ലഭ്യമാകും. വീഡിയോയുടെ ദൈര്‍ഘ്യവും വിലയും ആവശ്യക്കാരന് തീരുമാനിക്കാം. വരുമ്പോള്‍ ഒരു ഒഴിഞ്ഞ കവര്‍ കൊണ്ടുവരണം എന്ന നിര്‍ബന്ധം മാത്രമാണ് കച്ചവടക്കാരന് ഉള്ളത്. ഈ കവറിലേക്കാണ് ഓഡര്‍ പ്രകാരമുള്ള പെന്‍ഡ്രൈവുകള്‍ നല്‍കുന്നത്.

പല വീഡിയോകളും അപൂര്‍ണ്ണമായി ചിത്രീകരിച്ചവയാണ്. എങ്കിലും 10 മിനുട്ടു മുതല്‍ 30 മിനുട്ടു ദൈര്‍ഘ്യം വരെയുള്ള ഈ വീഡിയോകള്‍ക്ക് 300 രൂപ മുതല്‍ 500 വരെയാണ് വില. 100 മുതല്‍ 200 വരെ വീഡിയോകള്‍ ദിനംപ്രതി വില്‍ക്കുമെന്ന് ഇവിടുത്തെ കച്ചവടക്കാര്‍ പറയുന്നു. ബിഹാറില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും നിരവധി ഓഡറുകള്‍ ലഭിക്കുന്നതായും കച്ചവടക്കാര്‍ പറയുന്നു.

ആദ്യം ഇരകളെ ഭീഷണിപ്പെടുത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നു പീഡന വിവരങ്ങള്‍ ചിത്രീകരിക്കുന്നതിന്റെ പിന്നിലുണ്ടായിരുന്നത്. എന്നാല്‍ വീഡിയോകളുടെ എണ്ണവും ആവശ്യക്കാരുടെ എണ്ണവും കൂടി വന്നതോടെ ഇത് ഇവിടെ ഒരു വ്യവസായമായി മാറിയത്. നാഗ ഹിന്ദോള പൊലീസ് സ്റ്റേഷനില്‍ നിന്നും 500 മീറ്റര്‍ ദൂരത്തിലാണ് ഈ കച്ചവടങ്ങളെല്ലാം നടക്കുന്നതെന്ന് പരിസരവാസികള്‍ പറയുന്നു. എന്നാല്‍ പോലീസ് കണ്ണടയ്ക്കുകയാണെന്നും അവര്‍ ആരോപിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.