1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2017

സ്വന്തം ലേഖകന്‍: യെമന്‍ തീരത്ത് വീണ്ടും അഭയാര്‍ഥി ദുരന്തം, മനുഷ്യക്കടത്തുകാര്‍ 56 അഭയാര്‍ഥികളെ കടലിലെറിഞ്ഞു കൊന്നതായി റിപ്പോര്‍ട്ട്. നിരവധി പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഫ്രിക്കയില്‍ നിന്നും രണ്ടു ബോട്ടുകളിലായി കുത്തിനിറച്ചു കൊണ്ടുവന്ന മുന്നൂറോളം പേരാണ് മനുഷ്യക്കടത്തുകാരുടെ ക്രൂരതയ്ക്ക് ഇരയായത്. യെമന്‍ തീരത്ത് അടുക്കുന്നതിനു മുമ്പ് അഭയാര്‍ഥികളെ കടലിലെറിയുകയായിരുന്നു.

അഭ്യന്തര യുദ്ധം തകര്‍ത്ത യെമനില്‍ ഭരണകൂടം ഇല്ലാതായതോടെ കള്ളക്കടത്തുകാര്‍ യഥേഷ്ടം പ്രവര്‍ത്തനം നടത്തുക!യാണ്. ഇതിന്റെ ഭാഗമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഭാഗ്യമന്വേഷിച്ച് ഇറങ്ങുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ യുവാക്കളെ കള്ളക്കടത്തുകാര്‍ യെമനില്‍ എത്തിക്കുന്നത്. അനധികൃതമായി യെമനില്‍ എത്തുന്ന ഇവര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇവിടെനിന്നും കടക്കുവാന്‍ കഴിയുമെന്നാണ് കള്ളക്കടത്തുകാര്‍ വിശ്വസിപ്പിക്കുന്നത്. ഇത്തരത്തില്‍ എത്തിച്ച അഭ!യാര്‍ഥികളാണ് കൂട്ടക്കുരുതിക്ക് വിധേയമായത്.

തീരത്ത് ഉദ്യോഗസ്ഥരെ കണ്ടതോടെ അഭയാര്‍ഥികളെ ഒഴിവാക്കാന്‍ ഇവരെ കടലില്‍ എറിയുകയായിരുന്നു എന്നാണ് കരുതുന്നത്. ജിബൂട്ടി, സൊമാലിയ, എത്യോപ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരായിരുന്നു ബോട്ടിലെ യാത്രക്കാര്‍. ഇവരുടെ ശരാശരി പ്രായം 16 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 111,500 അഭയാര്‍ഥികളാണ് യെമന്‍ തീരത്ത് എത്തിയതെന്ന് കണക്കുകള്‍ പറയുന്നു. ഈ വര്‍ഷം ജനുവരിയില്‍ 55,000 പേര്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍നിന്ന് യെമനില്‍ എത്തി. ഇതില്‍ മൂന്നിലൊന്നും സ്ത്രീകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.