1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 20, 2018

സ്വന്തം ലേഖകന്‍: റസൂല്‍ പൂക്കുട്ടി വീണ്ടും ഓസ്‌കര്‍ ചുരുക്ക പട്ടികയില്‍; ഇത്തവണ മത്സരിക്കുക മികച്ച ചിത്രത്തിനായി. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി നായകനായി തൃശ്ശൂര്‍ പൂരത്തിന്റെ താളമേളാദികള്‍ ഒപ്പിയെടുത്ത ചിത്രം ‘ദി സൌണ്ട് സ്റ്റോറി’ 91മത് ഓസ്‌കറിന്റെ ചുരുക്കപ്പട്ടികയില്‍. മികച്ച ചിത്രത്തിനുള്ള പരിഗണനപ്പട്ടികയിലേക്കാണ് ചിത്രം മത്സരിക്കുന്നത്.

ജനുവരി 22നാണ് ഓസ്‌കര്‍ നാമനിര്‍ദേശപട്ടിക പുറത്തുവിടുക. സ്റ്റോണ്‍ മള്‍ട്ടിമീഡിയയുടെ ബാനറില്‍ രാജീവ് പനക്കല്‍ നിര്‍മിച്ച് പ്രസാദ് പ്രഭാകര്‍ രചനയും സംവിധാനംചെയ്ത ചിത്രം ഒരു ശബ്ദലേഖകന്റെ ജീവിതയാത്രയാണ് പറയുന്നത്.

തൃശ്ശൂര്‍പൂരം തത്സമയം റെക്കോഡ് ചെയ്താണ് ചിത്രം ഒരുക്കിയത്. മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ ഒരേസമയം നിര്‍മിച്ച ചിത്രത്തിന്റെ സംഗീതം രാഹുല്‍രാജും ശരത്തും ചേര്‍ന്നാണ് നിര്‍വഹിച്ചത്. 2019 ഫെബ്രുവരി 24നാണ് ഓസ്‌കര്‍ പ്രഖ്യാപനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.