1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: ഒരു ഡോളറിന് 67 രൂപ 51 പൈസ! രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍.  67.51 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. അതായത് ഒരു ഡോളറിന് 67 രൂപ 51 പൈസ. കഴിഞ്ഞ ദിവസം രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ 67.33 ല്‍ നിന്നു 67.20 വരെ ഉയര്‍ന്ന രൂപ, വ്യാപാരാന്ത്യത്തില്‍ 19 പൈസയുടെ ഇടിവു നേരിടുകയായിരുന്നു.

ഓഹരി വിപണികളിലും ഇന്നു കടുത്ത സമ്മര്‍ദം നേരിട്ടു. കാര്യമായ നേട്ടമോ നഷ്ടമോ ഇല്ലാതെയാണ് ഓഹരികള്‍ തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നതും ഉയര്‍ന്ന സംസ്‌കൃത എണ്ണവിലയുമെല്ലാം രൂപ തളരാന്‍ കാരണമാകുന്നുണ്ട്.

രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 80 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഡോളര്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എണ്ണ ഇറക്കുമതിക്കു രാജ്യം കൂടുതല്‍ പണം നല്‍കണം. കര്‍ണാടക തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്ന ചൊവ്വാഴ്ച വിപണികളില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.