1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2018

സ്വന്തം ലേഖകന്‍: പെനാല്‍ട്ടി പാഴാക്കി മെസി; അര്‍ജന്റീന സമനിലക്കുരുക്കില്‍; നൈജീരിയയെ തകര്‍ത്ത ക്രൊയേഷ്യയുടെ തുടക്കം; ഫ്രാന്‍സിനെ വിറപ്പിച്ച് കീഴ്ടടങ്ങി ഓസ്‌ട്രേലിയ; ലോകകപ്പ് റൗണ്ടപ്പ്. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലന്‍ഡിനെതിരെ അര്‍ജന്റീനയ്ക്ക് സമനില. ഓരോ ഗോളടിച്ചാണ് ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞത്. 64 മത്തെ മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനല്‍റ്റി മെസ്സി പാഴാക്കി

ബോക്‌സിനുള്ളില്‍ മെസ്സിയെ ഐസ്‌ലന്‍ഡ് പ്രതിരോധം വീഴ്ത്തിയതിനായിരുന്നു പെനല്‍റ്റി. താരമെടുത്ത പെനല്‍റ്റി കിക്ക് ഐസ്‌ലന്‍ഡ് ഗോള്‍കീപ്പര്‍ ഹാല്‍ഡേഴ്‌സന്‍ തടുത്തിടുകയായിരുന്നു. മത്സരത്തിന്റെ 19 മത്തെ മിനിറ്റില്‍ അഗ്യൂറോയുടെ ഗോളില്‍ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തത്. പിന്നാലെ ലോകകപ്പിലെ ആദ്യ ഗോള്‍ കുറിച്ച ഫിന്‍ബോഗാസണിലൂടെ 23 മത്തെ മിനിറ്റില്‍ ഐസ്‌ലന്‍ഡ് സമനില പിടിച്ചു.

ഗ്രൂപ്പ് ഡിയിലെ രണ്ടാം മല്‍സരത്തില്‍ നൈജീരിയയ്‌ക്കെതിരെ ക്രൊയേഷ്യയ്ക്ക് ജയം (20). റയലിനും ബാഴ്‌സക്കുമായി പരസ്പരം പൊരുതുന്ന ലൂകാ മോദ്രിചും ഇവാന്‍ റാകിടിചുമായി ക്രൊയേഷ്യയും ഇംഗ്ലീഷ് പ്രീമിയര്‍ലീഗിലെ മിന്നും താരങ്ങളായ അലക്‌സ് ഇവോബി, വിക്ടര്‍ മോസസ്, കെലേച്ചി ഇഹനാചോ, ജോണ്‍ ഒബിമൈകല്‍ തുടങ്ങിവരുടെ നൈജീരിയയും ഏറ്റുമുട്ടിയപ്പോള്‍ മത്സരം ആവേശകരമായി.

എന്നാല്‍, പരിചയ സമ്പത്ത് ക്രൊയേഷ്യയ്ക്ക് തുണയായപ്പോള്‍ 32 മത്തെ മിനിറ്റില്‍ ആദ്യ ഗോള്‍ പിറന്നു. ഒഗനകാരോ ഇറ്റേബോയുടെ ദേഹത്തുതട്ടി പന്തു വലയില്‍ കയറുകയായിരുന്നു. 72 മത്തെ മിനിറ്റില്‍ ലൂക്കാ മോഡ്രിച്ചിന്റെ പെനല്‍റ്റിയിലൂടെ ക്രൊയേഷ്യ ലീഡുയര്‍ത്തി. ബോക്‌സിനുള്ളില്‍ മാന്‍സൂക്കിച്ചിനെ വില്ല്യം ട്രൂസ്റ്റ് ഇകോങ് വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയാണ് ലൂക്കാ മോഡ്രിച്ച് ഗോളാക്കി മാറ്റിയത്.

ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഫ്രാന്‍സ്, ഓസ്‌ട്രേലിയയെ തകര്‍ത്തു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്റെ വിജയം.ആന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്‌ബെ എന്നിവരാണ് വിജയികള്‍ക്ക് വേണ്ടി ഗോള്‍ നേടിയത്. ജെ?ഡി?നാ?ക്ക് ആണ് ഓസ്‌ട്രേലിയക്കായി ഗോള്‍ നേടിയത്. ലോകകപ്പില്‍ ഏറെ പ്രതീക്ഷകളൊന്നുമില്ലാതെ ഇറങ്ങിയ ഓസ്‌ട്രേലിയ ഫ്രാന്‍സിന് മുന്നില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

എങ്കിലും അന്റോണിയോ ഗ്രീസ്മാന്‍, പോള്‍ പോഗ്ബ, കെയ്‌ലിയന്‍ എംബാപ്പെ, ഒളിവര്‍ ജിറാര്‍ഡ്, സാമുവല്‍ ഉംറ്റിറ്റി എന്നിവരടങ്ങിയ ശക്തമായ ഫ്രഞ്ച് പടയ്ക്ക് മുന്നില്‍ വിജയം എത്തിപ്പിടിക്കാന്‍ കഴിഞ്ഞില്ല. ആദ്യ പകുതിയില്‍ സമനിലയിലായിരുന്ന ഇരു ടീമുകളും അടുത്ത നാലു മിനിറ്റിനുള്ളില്‍ രണ്ട് പെനാല്‍റ്റിയിലൂടെ ഓരോരോ ഗോള്‍ വീതം നേടി. ലോകകപ്പ് ചരിത്രത്തില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനത്തിലൂടെയാണ് ആദ്യ പെനാല്‍റ്റി ഫ്രാന്‍സ് സ്വന്തമാക്കിയത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.