1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2019

സ്വന്തം ലേഖകന്‍: ‘ബാഹുബലി: ദി കണ്‍ക്ലൂഷന്‍’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം പ്രഭാസ് നായകനാവുന്ന ചിത്രമാണ് ‘സാഹോ’. ആരാധകര്‍ ‘സാഹോ’യെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ആഗസ്ത് 30ന് തിയേറ്ററുകളില്‍ എത്താന്‍ ഒരുങ്ങുകയാണ്. ഏറ്റവും വലിയ ഇന്ത്യന്‍ ആക്ഷന്‍ ഫിലിം എന്നാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.

ചിത്രം അനൗണ്‍സ് ചെയ്യപ്പെട്ട അന്നു മുതല്‍ ചിത്രത്തിന്റെ നിര്‍മ്മാണച്ചെലവിനെ സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. 250 കോടി രൂപ ചെലവില്‍ ‘സാഹോ’ ഒരുങ്ങുന്നു എന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍? 250 കോടി അല്ല, 350 കോടി രൂപയാണ് ചിത്രത്തിന്റെ മുഴുവന്‍ ബഡ്ജറ്റ് എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ബജറ്റിനെ കുറിച്ചുള്ള ഈ വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത് നടന്‍ പ്രഭാസ് തന്നെയാണ്. ഫിലിം കംപാനിയനു നല്‍കിയ അഭിമുഖത്തിനിടെയായിരുന്നു ചിത്രത്തിന്റെ ബജറ്റ് വിവരങ്ങള്‍ പ്രഭാസ് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ബിഗ് ബജറ്റ് സിനിമ എന്ന ലേബലില്‍ ചരിത്രത്തില്‍ ഇടം പിടിച്ച പിടിച്ച’ബാഹുബലി ദ കണ്‍ക്ലൂഷന്റെ’ റെക്കോര്‍ഡിനെയാണ് ‘സഹോ’ ഇതോടെ പിന്നിലാക്കിയിരിക്കുന്നത്. 250 കോടി രൂപയായിരുന്നു ‘ബാഹുബലി ദ കണ്‍ക്ലൂഷന്റെ’ നിര്‍മ്മാണച്ചെലവ്. വിതരണാവകാശത്തിലും ‘ബാഹുബലി’യെ ‘സാഹോ’ മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 400 കോടിയ്ക്ക് ഇറോസ് ഇറോസ് ഇന്റര്‍ നാഷണല്‍ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കി കഴിഞ്ഞു. ബാഹുബലിയുടെ വിതരണാവകാശം 350 കോടിയായിരുന്നു.

ബാഹുബലിയുടെ വിജയത്തോടെ ആഗോളതാരമായി മാറിയ പ്രഭാസ് ‘സാഹോ’യ്ക്ക് റെക്കോര്‍ഡ് പ്രതിഫലമാണ് ‘സാഹോ’യ്ക്കായി വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 30 കോടിയാണ് ചിത്രത്തിനായി പ്രഭാസ് പ്രതിഫലം വാങ്ങുന്നത്. ചിത്രത്തിലെ നായികയായ ശ്രദ്ധ കപൂറിന്റെ പ്രതിഫലവും വാര്‍ത്തയായിരുന്നു.?ആദ്യം 12 കോടി പ്രതിഫലതുകയായി ആവശ്യപ്പെട്ട ശ്രദ്ധ പിന്നീട് 9 കോടി രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. അബുദാബിയില്‍ ചിത്രീകരിച്ച സിനിമയിലെ കാര്‍ ചെയ്‌സിംഗ് സീനുകള്‍ക്കു മാത്രം 80 കോടി രൂപയോളം ചെലവു വന്നെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

‘റണ്‍ രാജാ റണ്‍’ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത് ആണ് ‘സാഹോ’ സംവിധാനം ചെയ്യുന്നത്. ഈ ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രത്തില്‍ ശ്രദ്ധാ കപൂറാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജരേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ശങ്കര്‍എഹ്‌സാന്‍ലോയ് ത്രയങ്ങള്‍ സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് അമിതാബ് ഭട്ടാചാര്യയാണ്. യുവി ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലും റിലീസിനെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല