1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 24, 2018

സ്വന്തം ലേഖകന്‍: ‘ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോ?’ ശബരിമല വിഷയത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പ്രതികരണം വിവാദമാകുന്നു. ആര്‍ത്തവം ഉണ്ടാകുന്ന പ്രായത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാനാകാത്തതിനെപ്പറ്റി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്മൃതി ഇറാനി.

ആര്‍ത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങള്‍ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോയെന്ന് മുംബൈയില്‍ സംഘടിപ്പിച്ച യംഗ് തിങ്കേഴ്‌സ് കോണ്‍ഫറന്‍സില്‍ സംസാരിക്കവെ സ്മൃതി ഇറാനി ചോദിച്ചു. താനിപ്പോഴും ഒരു ക്യാബിനെറ്റ് മന്ത്രിയാണെന്നും ആയതിനാല്‍ സുപ്രീം കോടതി വിധിയെ മറികടക്കാനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത്. അതോടൊപ്പം അശുദ്ധമാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും താന്‍ വിശ്വസിക്കുന്നു. ഇതാണ് അംഗീകാരവും ആദരവും തമ്മിലുള്ള വ്യത്യാസം സ്മൃതി ഇറാനി പറഞ്ഞു. കുറച്ചു കാലം മുമ്പ് അന്ധേരിയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തില്‍ പോയപ്പോള്‍ താന്‍ അകത്തു പ്രവേശിക്കാതെ പുറത്തു തന്നെ നിന്നുവെന്നും തന്റെ മകനാണ് തനിക്കു പകരം വഴിപാടുകളും മറ്റു ചടങ്ങുകളും നിര്‍വഹിച്ചതെന്നും താന്‍ പുറത്തു നിന്നു പ്രാര്‍ഥിച്ചതേയുള്ളൂവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 28നാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാമെന്ന വിധി സുപ്രീംകോടതി പ്രഖ്യാപിക്കുന്നത്. വിധി പ്രഖ്യാപനത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ നിരവധി യുവതികളാണ് മല കയറാനെത്തിയത്. സുപ്രീംകോടതി വിധി വക വെക്കാതെ ആചാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് അയ്യപ്പസേവാസംഘങ്ങളുള്‍പ്പെടെയുള്ള സംഘടനകളുടെ പ്രതിഷേധം സന്നിധാനത്ത് ദിവസം ചെല്ലും തോറും ശക്തമാവുകയാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.