1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2018

സ്വന്തം ലേഖകന്‍: മല കയറാനെത്തിയ കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് മഞ്ജു പമ്പയില്‍ നിന്ന് മടങ്ങി; പിന്മാറിയത് പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന്, മല കയറാന്‍ മടങ്ങിയെത്തുമെന്നും മഞ്ജു; സന്നിധാനത്തെ മൂന്നു ദിവസത്തെ വരുമാനം 1.12 കോടി. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ശനിയാഴ്ച ശബരിമല കയറുന്നതില്‍നിന്ന് പിന്‍വാങ്ങിയതെന്ന് കേരള ദളിത് മഹിളാ ഫെഡറേഷന്‍ നേതാവ് എസ് പി മഞ്ജു. മല കയറാന്‍ മടങ്ങിയെത്തും. പോലീസ് എല്ലാ വിധ സൗകര്യങ്ങളും ഒരുക്കിത്തന്നെന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

മല കയറ്റം ഉപേക്ഷിച്ചിട്ടില്ല. വിശ്വാസിയാണെന്നും ശബരിമല ദര്‍ശനം നടത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ കാരണം ക്ഷേത്ര വളപ്പിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടാകണ്ടെന്ന് കരുതിയാണ് പിന്‍മാറിയത്. സംരക്ഷണം ഒരുക്കിത്തരാന്‍ പോലീസ് തയ്യാറായിരുന്നു.

പേരില്‍ കേസുകളുണ്ട്. എന്നാല്‍ അവ സിവില്‍ കേസുകളാണ്. പശ്ചാത്തലത്തെ കുറിച്ച് എല്ലാ അന്വേഷണവും നടത്തിയ ശേഷം രണ്ടുമണിയോടെ ശേഷം മല ചവിട്ടാന്‍ തയ്യാറായിക്കോളാന്‍ പോലീസ് പറഞ്ഞിരുന്നു.എന്നാല്‍ ആ സമയത്താണ് മഴ പെയ്യാന്‍ തുടങ്ങിയതെന്നും മഞ്ജു പറഞ്ഞു.

തുലാമാസ പൂജയ്ക്ക് ശബരിമല ക്ഷേത്രനട തുറന്ന ശേഷമുള്ള ആദ്യ മൂന്നുദിവസത്തെ വരുമാനം 1,12,66,634 രൂപ. ഒക്ടോബര്‍ 17, 18, 19 തീയതികളിലെ വരുമാനമാണിത്. കന്നിമാസത്തെക്കാള്‍ 31,009 രൂപ കൂടുതലാണിത്. കന്നിമാസ പൂജയുടെ ആദ്യ മൂന്ന് ദിവസങ്ങളിലെ വരുമാനം 1,12,35,625 രൂപയായിരുന്നു. പ്രളയശേഷമുള്ള കന്നിമാസ പൂജയില്‍ ഭക്തരുടെ തിരക്ക് കുറവായിരുന്നു. അതിനാല്‍ കാര്യമായ വരുമാനം ലഭിച്ചിരുന്നില്ല.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.