1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2020

സ്വന്തം ലേഖകൻ: സൌദിയിലെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്കും ഡ്രസ് കോഡ് നിര്‍ബന്ധമാക്കുന്നു. പുരുഷ ജീവനക്കാര്‍ക്കൊപ്പം വനിതാ ജീവനക്കാര്‍ക്കും ഡ്രസ്‌കോഡ് നിര്‍ബന്ധമാണ്. ഡ്രസ്‌കോഡ് നിയമം പാലിക്കാത്ത തൊഴിലാളികള്‍ക്കും കമ്പനികള്‍ക്കും പിഴ ഈടാക്കും.

മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍ രാജിഹ് ആണ് സൌദി അറേബ്യയിലെ എല്ലാ സ്വകാര്യ കമ്പനികളിലെ പുരുഷ, വനിതാ ജോലിക്കാര്‍ക്ക് ഡ്രസ് കോഡ് നിര്‍ബന്ധമാക്കികൊണ്ട് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. പുതിയ തീരുമാനത്തിന് അനുസൃതമായി സൌദിയിലെ തൊഴില്‍ നിയമത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ജീവനക്കാര്‍ അവരുടെ ജോലിസ്ഥലങ്ങളില്‍ ഡ്രസ്‌കോഡ് പാലിക്കുന്നത് ഉറപ്പാക്കണമെന്ന് സ്വകാര്യമേഖലയിലെ തൊഴിലുടമകള്‍ക്കുള്ള നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജീവനക്കാര്‍ മാന്യമായരീതില്‍ ജോലിയെടുക്കയും ജോലിസ്ഥലലത്ത് അവരുടെ ചുമതലകള്‍ നിറവേറ്റുകയും ചെയ്യുണം. ജീവനക്കാര്‍ അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ഡ്രസ് കോഡ് നിയമം ലംഘിച്ചാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ നിയമ ഭേദഗതിയില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട വിവരം സ്ഥാപന പരിസരത്ത് എല്ലാവരും കാണുന്നിടത്ത് കമ്പനികള്‍ പ്രദര്‍ശിപ്പിക്കയും തൊഴിലാളികള്‍ ഡ്രസ്‌കോഡ് നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പ്വരുത്തുകയും വേണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.