1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 6, 2016

സ്വന്തം ലേഖകന്‍: ഐ.ടി കമ്പനിയായ വിപ്രോക്കെതിരെ ഇന്ത്യന്‍ വനിത നയിച്ച ലിംഗ സമത്വത്തിനായുള്ള സമരത്തിന് ആവേശ ജയം. വിപ്രോ ജീവനക്കാരിയായ ശ്രേയ ഊക്കിലാണ് കമ്പനിയുടെ ലിംഗ വിവേചനത്തിനെതിരെ ബ്രിട്ടീഷ് ട്രിബ്യൂണലിനെ സമീപിച്ചത്. ശമ്പളത്തിലുള്ള അസമത്വവും ബലിയാടാക്കലും ചോദ്യം ചെയ്താണ് ശ്രേയ ട്രിബ്യൂണലില്‍ പരാതിപ്പെട്ടത്.

സ്ഥാപനത്തില്‍ നിന്നും ബ്രിട്ടണിലെ ഓഫീസില്‍ നിന്നും തന്നെ പുറത്താക്കാന്‍ അന്നത്തെ ചീഫ് എക്‌സിക്യുട്ടീവ് ടി.കെ കുര്യന്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചുവെന്ന് ശ്രേയ ആരോപിച്ചിരുന്നു. തൊഴിലിടത്തെ വിവേചനത്തിനെതിരെ സംസാരിച്ചതിനാണ് തന്നെ പുറത്താക്കിയതെന്ന ശ്രേയയുടെ വാദം ലണ്ടന്‍ എംപ്ലോയ്‌മെന്റ് ട്രിബ്യൂണല്‍ അംഗീകരിച്ചു.

എന്നാല്‍ കമ്പനിയുടെ നടപടി സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള മോശം സമീപനത്തിന്റെ ഭാഗമാണെന്ന വാദം അംഗീകിച്ചില്ലെന്നും പുറത്താക്കിയ നടപടി ട്രിബ്യൂണല്‍ ശരിവച്ചതായും വിപ്രോ പറഞ്ഞു.
സ്ഥാപനത്തിലെ അവഗണനയില്‍ പ്രതിഷേധിച്ച് 2014 ലാണ് ശ്രേയ ഇന്ത്യയിലേക്ക് മടങ്ങിയത്.

വിപ്രോയിലെ ജോലി വിട്ടുവെങ്കിലും യൂറോപ്പില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ ജോലി നോക്കാനുള്ള ശ്രമം പഴയ സഹപ്രവര്‍ത്തകര്‍ തടസപ്പെടുത്തിയതായി അവര്‍ ആരോപിക്കുന്നു. 12 ലക്ഷം പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2015 ലാണ് ശ്രേയ ട്രിബ്യൂണലിനെ സമീപിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.