1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 15, 2017

സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണ്‍, മരിച്ചവരുടെ ണ്ണം 300 കവിഞ്ഞു, ആയിരങ്ങള്‍ക്ക് കിടപ്പാടം നഷ്ടമായി. തലസ്ഥാനമായ ഫ്രീടൗണില്‍ മാത്രം 312 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. രണ്ടായിരത്തോളം കുടുംബങ്ങള്‍ ഭവനരഹിതരായി. മൃദേഹങ്ങള്‍ കുന്നുകൂടി രാജ്യത്തെ മോര്‍ച്ചറികള്‍ നിറഞ്ഞതായി മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നഗരത്തിലെ രണ്ടു പ്രധാന റോഡുകള്‍ ചെളിനിറഞ്ഞ തോടുകളായി ഇവയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നതായി വാര്‍ത്തകളുണ്ട്. മരണസംഖ്യ 312 ആയെന്നും ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും റെഡ്‌ക്രോസ് വക്താവ് പാട്രിക് മസാക്കോയി പറഞ്ഞു. ഫ്രീടൗണിലെ കോണാട്ട് ആശുപത്രിയില്‍ മാത്രം 180 മൃതദേഹങ്ങള്‍ എത്തിയെന്ന് അധികൃതര്‍ പറഞ്ഞു.നഗരത്തിലെ റീജന്റ് പ്രദേശത്തെ മല ഇടിഞ്ഞതാണ് ആള്‍നാശം കൂടാന്‍ കാരണം.

മണ്ണിടിച്ചിലിലാണ് നിരവധി വീടുകള്‍ തകര്‍ന്നത്. ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളിലൊന്നായ സിയാറലിയോണില്‍ എല്ലാ വര്‍ഷവും പ്രളയം ദുരിതം വിതയ്ക്കുക പതിവാണ്. 2015ല്‍ ഫ്രീടൗണില്‍ പ്രളയത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും ആയിരങ്ങള്‍ ഭവനരഹിതരാവുകയും ചെയ്തു. 2014ല്‍ സിയാറലിയോണില്‍ എബോളരോഗം പടര്‍ന്നു പിടിച്ചതുമൂലം നാലായിരം പേര്‍ക്കു ജീവഹാനി നേരിട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.