1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 4, 2019

സ്വന്തം ലേഖകന്‍: സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച പാക് യുവതിയുടെ തല മുണ്ഡനം ചെയ്ത് ഭര്‍ത്താവ്. ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ നൃത്തം ചെയ്യണമെന്ന ആവശ്യം നിരസിച്ച പാകിസ്താനി വനിതയെ മര്‍ദ്ദിച്ചവശയാക്കി തല മുണ്ഡനം ചെയ്തതായി പരാതി. ലാഹോര്‍ സ്വദേശിയായ അസ്മ അസീസിനെ ഭര്‍ത്താവുതന്നെയാണ് ജോലിക്കാരുടെ സഹായത്തോടെ മര്‍ദിച്ച് തലമുണ്ഡനം ചെയ്തത്. അസ്മയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിഷയത്തില്‍ ഇടപെട്ടു.

മാര്‍ച്ച് 26നാണ് രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവില്‍ നിന്നു നേരിട്ട പീഡനങ്ങളെ കുറിച്ച് ഇവര്‍ സംസാരിക്കുന്നത്. ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് അതോരിറ്റിയിലാണ് അസ്മയും ഭര്‍ത്താവ് മിയാന്‍ ഫൈസലും താമസിക്കുന്നത്. വീട്ടില്‍ സന്ദര്‍ശനത്തിയ ഫൈസലിന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ ഫൈസല്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ അസ്മ ഇതിന് വിസമ്മതിച്ചു. ഇതേ തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.

ജോലിക്കാരുടെ മുന്നില്‍ വെച്ച് അയാള്‍ എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ ബലമായി പിടിച്ചുവെച്ചു. അയാള്‍ എന്റെ തലമുടി വടിച്ചെടുക്കുകയും കത്തിച്ചുകളയും ചെയ്തു. എന്റെ വസ്ത്രത്തില്‍ നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പില്‍ ബന്ധിച്ചു. ഫാനില്‍ നിന്ന് തൂക്കിയിട്ടു. എന്നെ നഗ്‌നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി.’ അസ്മ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തുന്നുണ്ട്. എന്നാല്‍ അസ്മയുട ആരോപണത്തെ പോലീസ് നിഷേധിച്ചു. അസ്മ പരാതിപ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ ഇവരുടെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ എത്തിയെന്നും വീട് പൂട്ടിയിട്ട നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

സംഭവം ആഭ്യന്തര മന്ത്രി ഷെഹ്രയാര്‍ ഖാന്‍ അഫ്രീദിയുടെ ശ്രദ്ധയില്‍പ്പെടുകയും പരാതി രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി നിര്‍ദേശിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് പോലീസ് വിഷയത്തില്‍ സജീവമായി ഇടപെട്ടത്. തൊട്ടടുത്ത ദിവസം തന്നെ ഫൈസലിനെയും സഹായി റഷീദ് അലിയെയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അസ്മയുടെ ആരോപണം അയാള്‍ നിഷേധിക്കുകയാണ് ചെയ്തത്.

പോലീസ് നടത്തിയ വൈദ്യ പരിശോധനയില്‍ അസമയുടെ ദേഹത്ത് നിരവധി ചതവുകളുള്ളതായി കണ്ടെത്തി. അസ്മയുടെ മുഖത്തും കൈകളിലും ഇടത്തേ കണ്ണിനുചുറ്റും അടിയേറ്റ് ചുവന്ന പാടുകളുമുണ്ട്. അസ്മയുടെ തുറന്നുപറച്ചില്‍ സാമൂഹികമാധ്യമങ്ങളില്‍ വലിയ സംവാദത്തിനാണ് തുടക്കമിട്ടിരിക്കുന്നത്. സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ക്രമാനുഗതമായ ഒരു മാറ്റമാണ് ആവശ്യമെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. പ്രമുഖരടക്കം നിരവധി പേരാണ് പ്രശ്‌നത്തില്‍ ഇടപെട്ടിരിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലൂടെ അസ്മയ്ക്ക് നേരെ വധഭീഷണികളും ബലാത്സംഗ ഭീഷണികളും ഉയര്‍ത്തുന്നവരുമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.