1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2015

സ്വന്തം ലേഖകന്‍: ഹോളിവുഡിലെ പ്രമുഖ നിര്‍മ്മാതാക്കളായ സോണി പിക്‌ചേഴ്‌സിന്റെ 1.7 ലക്ഷം ഇമെയിലുകള്‍ അടക്കമുള്ള രഹസ്യ രേഖകള്‍ വിക്കിലീക്‌സ് പുറത്തുവിട്ടു. ആര്‍ക്കു വേണെങ്കിലും വിവരങ്ങള്‍ സൗകര്യ പൂര്‍വം തെരഞ്ഞു കണ്ടുപിടിക്കാവുന്ന ആര്‍ക്കൈവ് രീതിയിലാണ് തങ്ങളുടെ ഹാക്കര്‍മാര്‍ ചോര്‍ത്തിയ രേഖകള്‍ വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്.

നേരത്തെ സോണി പിക്‌ചേഴ്‌സ് നിര്‍മ്മിച്ച ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിനെക്കുറിച്ചുള്ള ‘ദി ഇന്റവ്യൂ’ എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടും സോണി ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു. കഴിഞ്ഞ ഡിസംബറില്‍ നടന്ന ആക്രമണത്തില്‍ റിലീസ് ചെയ്യാനിരിക്കുന്ന സിനിമകളുടെ വിഡിയോകളടക്കം ഹാക്കര്‍മാര്‍ ചോര്‍ത്തി. തുടര്‍ന്ന് ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയയാണെന്ന് കമ്പനി ആരോപണം ഉന്നയിച്ചിരുന്നു.

സോണി നിര്‍മിക്കാനിരിക്കുന്ന പുതിയ ജയിംസ് ബോണ്ട് ചിത്രത്തിന്റെ തിരക്കഥയും ഹാക്കര്‍മാര്‍ ചോര്‍ത്തിയവയില്‍ ഉള്‍പ്പെട്ടിരുന്നു. തങ്ങളുടെ കംപ്യൂട്ടര്‍ ശൃംഖല ഹാക്ക് ചെയ്തതു ക്രിമിനല്‍ കുറ്റമാണെന്നും അതിലൂടെ ലഭിച്ച രഹസ്യരേഖകള്‍ പുറത്തുവിട്ടതിലൂടെ വിക്കിലീക്‌സും കുറ്റകൃത്യത്തിന്റെ ഭാഗമാവുകയാണെന്നും സോണി പിക്‌ചേഴ്‌സ് പ്രതികരിച്ചു.

അതേസമയം ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിട്ടുള്ള വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് തന്നെ അവിടെ വച്ചു ചോദ്യം ചെയ്യാന്‍ സ്വീഡിഷ് അധികൃതരോട് ആവശ്യപ്പെട്ടു. അസാന്‍ജിനെതിരെ സ്വീഡനില്‍ നിലവിലുള്ള രണ്ട് സ്ത്രീ പീഡനക്കേസുകളുടെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.