1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 1, 2015

സ്വന്തം ലേഖകന്‍: 24 മണിക്കൂര്‍ അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. രാജ്യത്തെ പത്തു പ്രമുഖ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് പണിമുടക്ക്.

ബിജെപിയുടെ ആഭിമുഖ്യത്തിലുള്ള ഭാരതീയ മസ്ദൂര്‍ സംഘ് പിന്മാറിയെങ്കിലും പണിമുടക്ക് വിജയമാവുമെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. റയില്‍വേയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ ഒരു വിഷയത്തിനും പരിഹാരമായില്ലെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കു ഡയസ്‌നോണ്‍ ബാധകമാക്കുമെന്നും ഒക്‌ടോബര്‍ ശമ്പളത്തില്‍ നിന്നു തുക തടഞ്ഞുവയ്ക്കുമെന്നും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. അക്രമത്തില്‍ ഏര്‍പ്പെടുകയോ, പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടും. ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പ്രത്യേക സാഹചര്യത്തിലൊഴികെ അവധി അനുവദിക്കില്ല.

സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാരും വകുപ്പുതലവന്മാരും നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.